സൗഹൃദം പങ്കിടാമെന്നു കരുതി ഒന്നു സംസാരിക്കുന്നത് ഒരു തെറ്റാണോ.കാര്യങ്ങളുടെ കിടപ്പ് തകിടം മറിഞ്ഞു എന്നു മാത്രവുമല്ല. കുറച്ച് നാളത്തേക്ക്പണിയും പോയി.സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ ഡ്രൈവറോട് ഏറെ നേരം സംസാരിക്കുന്നെന്ന് പരാതി. ബസ് ഡ്രൈവറുടെ ഭാര്യയാണ് ഗതാഗത മന്ത്രിക്ക് പരാതി നൽകിയത്. ഇതെത്തുടർന്ന് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. വിജിലൻസ് അന്വേഷണത്തെ തുടർന്നാണ് നടപടി. സർവീസിനിടയിൽ യാത്രക്കാരെ ശ്രദ്ധിക്കാതെ ഡ്രൈവറും വനിതാ കണ്ടക്ടറും ഏറെ നേരം സംസാരിക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.ബസ് ഡ്രൈവറുടെ ഭാര്യ ഇങ്ങനെ പരാതി നൽകണമെങ്കിൽ എന്താകും എന്ന് അറിയാൻ ആഗ്രഹമുള്ളവരുണ്ടാകും. എല്ലാം അവസാനിക്കുമോ. അതോ പുതിയ സാഹചര്യത്തിൽ ഇനി എന്താവും പ്രശ്നങ്ങൾ.ഡ്രൈവർക്ക് എതിരെ ഇനി പരാതി വല്ലതും ഉണ്ടാകുമോ?????
