കൊച്ചി: ചലച്ചിത്ര നിർമാണ രംഗത്തേക്ക് കടക്കുന്ന കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിൻ്റെ ആദ്യ സിനിമയുടെ പോസ്റ്റർ ഇന്ന് പുറത്തിറക്കും. കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിൻ്റെ പത്താമതു വാർഷികത്തോടു അനുബന്ധിച്ച് സിനിമയിലെ പ്രമുഖ സംഘടനകളായ അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാക്ട , ഫെഫ്ക , ഫിലിം ചേംബർ എന്നിവയുടെ സഹകരണത്തോടെ താര സംഘടന അമ്മയിലെ സജീവമായവരും , അല്ലാത്തവരുമായ കലാകാരന്മാരെ ഉൾക്കൊള്ളിച്ച് വെള്ളിത്തിരയിൽ അവരെ നിലനിർത്തണം എന്ന ലക്ഷ്യത്തിൽ എടുക്കുവാൻ തീരുമാനിച്ച ആദ്യ (പ്രൊഡക്ഷൻ No:1) ചലച്ചിത്രത്തിന്റെ പോസ്റ്റർ മലയാളത്തിൻ്റെ പ്രീയപ്പെട്ട നടനും കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റ് ചെയർമാനുമായ ശ്രീ മോഹൻലാൽ വൈറ്റില അബാം സ്റ്റുഡിയോയിൽ നാളെ (12/1/25)രാവിലെ 10- 15 ന് ശ്രീ മഹേഷ് നാരായണൻ , അഴകപ്പൻ , അരുൺ വർമ്മ (ദൃശ്യം ഫൈം ) ഇവർക്കു നൽകി പ്രകാശനം ചെയ്യുന്നു. നിർമാതാവ് ആൻ്റണി പെരുമ്പാവൂർ ,ആന്റൊ ജോസഫ് തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങിലേക്ക് ബഹുമാന്യരായ എല്ലാ മാധ്യമ സുഹൃത്തുക്കളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
സിനിമയിൽ സാങ്കേതിക പ്രവർത്തകരായി ഛായാഗ്രഹണവും സംവിധാനവും – അളഗപ്പൻ. രചന & ക്രിയേറ്റീവ് ഡയറക്ടർ – രവീന്ദർ . സൗണ്ട് ഡിസൈൻ – അരുൺ വർമ്മ
മേക്കപ്പ് – പട്ടണം റഷീദ്
കോസ്റ്റ്യൂം ഡിസൈനർ – കുക്കു പരമേശ്വരൻ
പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൺ പൊടുത്താസ്
അസോസിയേറ്റ് ഡയറക്ടർമാർ – ബിബിൻ രവീന്ദർ / രാജീവ് രംഗൻ
വിഎഫ്എക്സ് -സംവിധായകൻ – എസ് വി ദീപക് . എന്നിവർ സഹകരിക്കും. നടീനടന്മാർ ഒരേമനസ്സോടെ പങ്കാളികളാകുന്ന ഈ വലിയ സംരംഭം മലയാള സിനിമാ രംഗത്ത് നവ സിനിമാ സംസ്കാരത്തിനുള്ള നാന്ദികുറിക്കലാകും. ഒരു ചരിത്ര മുഹൂർത്തത്തിനാണ് ഈ ചലച്ചിത്രത്തിന്റെ പോസ്റ്റർ റിലീസിലൂടെ മലയാള ചലച്ചിത്രലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റ് CEO യും നടനുമായ രവീന്ദ്രൻ പറഞ്ഞു.
