കൊച്ചി: ഒരു പ്രമുഖ യൂട്യൂബറും സുഹൃത്തും ഇന്നലെ ലഹരിക്കേസിൽ കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നും അറസ്റ്റിലായി.കോഴിക്കോട് സ്വദേശിനി റിൻസി, ഇവരുടെ സുഹൃത്ത് യാസർ അറഫാത്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പാലച്ചുവട്ടിലെ ഫ്‌ളാറ്റിൽ നിന്നാണ് യുവതിയും സുഹൃത്തും പിടിയിലായത്. 22 ഗ്രാം എംഡിഎംഎ ഇവരുടെ പക്കൽനിന്നും പിടിച്ചെടുത്തു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.കേരളത്തിൽ ലഹരി ഇടപാട് സംഘങ്ങൾ സജീവമാണെന്ന് ഋഷിരാജ് സിംഗ് ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കവെയാണ് കേരളത്തിലെ ലഹരി കച്ചവടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്.ഒരു ദിവസം സംസ്ഥാനത്ത് 300 ഓളം ട്രെയിനുകൾ വന്നു പോകുന്നത്. 700 ഓളം ബസുകളും വന്നു പോകുന്നു. പിന്നെ വിമാനത്താവളങ്ങൾ വഴിയും കേരളത്തിലേക്ക് ലഹരി എത്തുന്നു. പോലിസും എക്സൈസും ആർപിഎഫും മറ്റും ചേർന്നാൽ തന്നെ ഒരു ട്രെയിനിലെ 25 ഓളം ബോഗികൾ പരിശോധിക്കുക അസാധ്യമാണ്. ഒരു പൊതി ലഹരി കേരളത്തിലെത്തിയാൽ കൊണ്ടുവരുന്ന ആളിന് 2000 രൂപ കിട്ടും. കേരളത്തിലെ യുവാക്കളും യുവതികളും ഒപ്പം അന്യ സംസ്ഥാനത്തെ ചെറുപ്പക്കാരും ഇതിൻ്റെ ഭാഗമാകുന്നു.
തൊഴിലില്ലായ്മയുടെ പേരാണ് ഇവരൊക്കെ പറയുന്നത്. ഒരിക്കൽ പിടിക്കപ്പെട്ടാലും. വീണ്ടും ഇതേ ജോലി ചെയ്യാനാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. ലഹരി ഉപയോഗിക്കാം ഒപ്പം കച്ചവടവും. ഒരിക്കലും ഇതിൻ്റെ മൊത്ത വിതരണക്കാരെ പിടിക്കാൻ കഴിയാറില്ല.കേരളത്തിൽ ലഹരി ഇടപാട് സംഘങ്ങൾ സജീവമാണെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കുന്നു.കൊച്ചിയാണ് പ്രധാന കേന്ദ്രം. കൂടുതലും എത്തുന്നത് മുംബെ ,ഗോവ, ബാംഗ്ളൂരു എന്നീ സ്ഥലങ്ങളിൽ നിന്നുമാണ്. തിരുവനന്തപുരവും കോഴിക്കോടും കേന്ദ്രങ്ങളാണ്.കേരളത്തിൽ വർദ്ധിച്ചു വരുന്ന ലഹരി കച്ചവടവും ഉപയോഗവും എങ്ങനെ ഒഴിവാക്കാം എന്നത് പൊതു സമൂഹം ജാഗ്രതയോടെ മുന്നോട്ടു പോയാലെ കഴിയുഇതിൻ്റെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൊലപാതകങ്ങളുടെ എണ്ണവും വർദ്ധിക്കുന്നു.
