തളിപ്പറമ്പ:ചെറുപുഴ പുളിംങ്ങോം ഇടവരമ്പ് ഭാഗത്ത് പുഴയിൽ ഒഴുകിയെത്തിയ കാട്ടാനക്കുട്ടിയുടെ ജഢം ചൊവ്വാഴ്ചയാണ് കണ്ടെത്തിയത്.
തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിനു കീഴിലെ
കരാമരതട്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിന് പരിധിയിലാണ് ജഢം കാണപ്പെട്ട സ്ഥലം .
ചൊവ്വാഴ്ച
വൈകിട്ട് അഞ്ച് മണിയോടെ ഇടവരമ്പിൽ വച്ചാണ് കാട്ടാനക്കുട്ടിയുടെ ജഢം കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി തേജസ്വിനി
പുഴയിലൂടെ ഒഴുകി നടന്ന ജഡമാണിത്.
ജഡത്തിന് ആറ് ദിവസത്തെ പഴക്കമുണ്ടെന്നറിയുന്നു.
ദിവസങ്ങളായി കർണാടക വനത്തിനുള്ളിൽ കനത്ത മഴയാണ് പെയ്യുന്നത്.
കർണാടക വനത്തിനുള്ളിൽ വച്ചു കാട്ടാനക്കുട്ടി അബദ്ധത്തിൽ ഒഴുക്കിൽപെട്ടതാണെന്ന് കരുതുന്നു.
കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ
എസ്
വൈശാഖ്
ഐ എഫ് എസി ൻ്റ നിർദ്ദേശാനുസരണം ഫോറസ്റ്റ് നോർത്തേൺ സർക്കിൾ വെറ്ററിനറി സർജൻ ഇല്യാസ് റാവുത്തർ പരിശോധിച്ച് പോസ്റ്റ്മോർട്ടം നടത്തി.
ചെറുപുഴ വെറ്റിനറി സർജൻ ഡോ: ജിബിൻ, ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സാണ്ടർ ,എൻ ജി ഒ പ്രതിനിധി വിമൽ ലക്ഷമണൻ,
സയൻ്റിഫിക് എക്സ്പേർട്ട് മിനി വർഗീസ്,
തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ പി വി സനൂപ് കൃഷ്ണൻ,
ഫൈളയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ ജയപ്രകാശ് ,
കരാമരംതട്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ
എം രഞ്ജിത്ത്, ശ്രീകണ്ഠാപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ
എ കെ ബാലൻ, തളിപ്പറമ്പ് സ്പെഷൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ
സി പ്രദീപൻ എന്നിവരും സംഭവ
സ്ഥലത്തെത്തിയിരുന്നു.
രാജൻതളിപ്പറമ്പ
