Home / Kollam / രാജ്യവ്യാപകമായി ആഹ്വാനം ചെയ്യ്‌ത പൊതുപണിമുടക്കിന് അഭിവാദ്യം.

രാജ്യവ്യാപകമായി ആഹ്വാനം ചെയ്യ്‌ത പൊതുപണിമുടക്കിന് അഭിവാദ്യം.

കൊല്ലം:കേന്ദ്രത്തിന്റെ തൊഴിലാളി,ജന വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച്
ഐക്യ ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി ആഹ്വാനം ചെയ്യ്‌ത പൊതുപണിമുടക്കിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട്
അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. കൊല്ലം ജില്ലാ കളക്ടറേറ്റിൽ മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർഎം.എസ് സുഗൈതകുമാരി,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.ഗ്രേഷ്യസ്, വി.ബാലകൃഷ്ണൻ. സമരസമിതി ജില്ലാ ചെയർമാൻ ബിനു പട്ടേരി, കൺവീനർ വിനോദ് മുഖത്തല സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. മനോജ് കുമാർ, ഐ സബീന, താലൂക്ക് കൺവീനർ ജി.എസ് ശ്രീകുമാർ, മണ്ഡലംകൺവീനർമാരായവി.കെ ദിലീപ്കുമാർ,പി വി സബ്ജിത്,
ജി ദിലീപ്, AKSTU ജില്ലാ പ്രസിഡൻ്റ് സജീവ് കുമാർ, ജില്ലാ ട്രഷറർ കിഷോർ, കെ ജി ഓ എഫ് ജില്ലാ സെക്രട്ടറി, എസ്‌.ജി സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗം മനോജ് ലൂക്കോസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ പുഷ്പരാജൻ, മീര, എന്നിവർ നേതൃത്വം നൽകി.