മലപ്പുറം:മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും,റംഷിദ ഇ. ടി. യുടെ “മഞ്ഞു തുള്ളികൾ”എന്ന ആദ്യ കവിതാ സമാഹാരത്തിന്റെ
പ്രകാശനവും സംഘടിപ്പിച്ചു.
ബഷീർ അനുസ്മരണം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
വായനശാല വൈസ് പ്രസിഡന്റ് എ. ടി. അലി അദ്ധ്യക്ഷത വഹിച്ചു.വഹാബ് മലയംകുളം സ്വാഗതം പറഞ്ഞു.
അനുസ്മരണ പ്രഭാഷണം യുവ എഴുത്തുകാരനും,പ്രഭാഷകനുമായ റഫീഖ് പട്ടേരി നിർവഹിച്ചു
കാരുണ്യത്തിന്റെ ആൾ രൂപമായി വൈക്കം മുഹമ്മദ് ബഷീറിനെ കാണാം അദ്ദേഹത്തിന്റെ ലോകം കാരുണ്യത്തിന്റെതായിരുന്നു.
പ്രപഞ്ചത്തോട്, മനുഷ്യരോട്, ജീവജാലങ്ങളോട്, ദൈവത്തിനോട് അങ്ങിനെ എല്ലാത്തിനോടും അടക്കാനാവാത്ത കാരുണ്യത്തോടെയാണ് അദ്ദേഹം സമീപിച്ചത്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അടയാളപെട്ടു പോയ മനുഷ്യ സ്നേഹിയാണ് ബഷീർ.
കുറച്ചു പേജ്കൾ കൊണ്ട് ലോക ക്ലാസ്സിക്കുകൾ തീർത്ത മഹാ പ്രതിഭയാണ് ബഷീർ എന്ന് അനുസ്മരണ പ്രഭാഷണത്തിൽ പട്ടേരി ഓർമ്മിപ്പിച്ചു. മാറഞ്ചേരി
എം. യു. എം. എൽ. പി.സ്കൂളിൽ നടന്ന അനുസ്മരണം പരിപാടിയിൽ റംഷിദ ഇ. ടി. യുടെ “മഞ്ഞു തുള്ളികൾ” എന്ന ആദ്യ കവിതാ സമാഹാരത്തിന്റെ പ്രകാശനം റഫീഖ് പട്ടേരി നിർവഹിച്ചു. ജില്ലാ ലൈബ്രറി എക്സിക്യൂട്ടീവ് അംഗം വാസുദേവൻ നമ്പൂതിരിയും, കവിയും, വായനശാല എക്സിക്യൂട്ടീവ് അംഗവുമായ രുദ്രൻ വാരിയത്തും ഇരുവരും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി….
പുരോഗമന കലാ സാഹിത്യ അംഗവും, വായനശാല പ്രവർത്തക സമിതി അംഗവുമായ കെ. പി. രാജൻ പുസ്തക പരിചയം നിർവഹിച്ചു….
മാറഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാൻന്റിങ്ങ് ചെയർ പേഴ്സൺ ലീന മുഹമ്മദ് അലി, മൈത്രി വായനശാല വനിതാവേദി പ്രസിഡന്റ് ആരിഫ മുഹമ്മദ്, എം. ടി. നജീബ്, ചെന്നാസ് ത്രിവിക്രമൻ,, സവാദ് മാറഞ്ചേരി, അജിത ടി. പി. എന്നിവർ ആശംസകൾ നേർന്നു….
വായന വസന്ത ക്വിസ് മത്സരം വിജയികൾക്കുള്ള സമ്മാനവും, പ്രോത്സാഹന സമ്മാനങ്ങളും, വായനശാല ഭാരവാഹികളും, പ്രവർത്തക സമിതി അംഗങ്ങളും, വായനശാല അംഗങ്ങളും ചേർന്ന് വിതരണം ചെയ്തു…
പ്രോഗ്രാമിന്റെ വിജയത്തിനായി D CLUB
പ്രവർത്തകരുടെ സജീവ സാന്നിധ്യം ഏറെ മികവുറ്റതാക്കി..
വിദ്യാർത്ഥികളും, രക്ഷിതാക്കക്കളും, നാട്ടുകാരും സദസ്സിൽപങ്കാളികളായി ലൈബ്രറിയൻ സബിത നന്ദിയും പറഞ്ഞൂ.
