Home / Kollam / വിദ്യാഭ്യാസ – കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം ജൂണ്‍ 12ന്

വിദ്യാഭ്യാസ – കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം ജൂണ്‍ 12ന്

വിദ്യാഭ്യാസ – കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം ജൂണ്‍ 12ന്

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാര്‍ഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 12ന് രാവിലെ 11ന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍ ഡോ. സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ ചെയ്യും. മത്സ്യബോര്‍ഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍, ചവറ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജീവന്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുക്കും.
 എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍സി, പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, കോഴ്‌സുകള്‍ക്ക് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും, കായിക മത്സരങ്ങളില്‍ ദേശീയ-സംസ്ഥാനതലങ്ങളിലെ വിജയികള്‍ക്കും ക്യാഷ് അവാര്‍ഡും മൊമന്റോയും നല്‍കും.
  മത്സ്യ/അനുബന്ധത്തൊഴിലാളികളുടെ പെണ്‍മക്കളുടെ വിവാഹത്തോടനുബന്ധിച്ച് ധനസഹായമായി ജില്ലയിലെ 116 പേര്‍ക്ക് 25000 രൂപ വീതം വിതരണം ചെയ്യും. വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ഐ.ഡി/ തിരിച്ചറിയല്‍ കാര്‍ഡ്, രക്ഷകര്‍ത്താവിന്റെ ക്ഷേമനിധി പാസ് ബുക്ക് എന്നിവ സഹിതം രാവിലെ ഒമ്പതിന് രജിസ്റ്റര്‍ ചെയ്യണം.