Home / കെഎസ്ആർടിസി / KSRTC ജീവനക്കാർക്കും ക്ഷാമബത്ത അനുവദിക്കണം: ട്രാൻ. എംപ്ലോയീസ് യൂണിയൻ (AITUC)

KSRTC ജീവനക്കാർക്കും ക്ഷാമബത്ത അനുവദിക്കണം: ട്രാൻ. എംപ്ലോയീസ് യൂണിയൻ (AITUC)

KSRTC ജീവനക്കാർക്കും ക്ഷാമബത്ത അനുവദിക്കണം: ട്രാൻ. എംപ്ലോയീസ് യൂണിയൻ (AITUC)

തിരുവനന്തപുരം: 2020 മുതൽ കുടിശ്ശികയുള്ള 15 ശതമാനം ക്ഷാമബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ AITUC നേതൃത്വത്തിൽ ചീഫ് ഓഫീസ് മാർച്ചും ധർണയും നടത്തി.
2017 ജൂലൈ മുതലുള്ള ഒറ്റ ഗഡു ക്ഷാമബത്തയുടെ ആനുകൂല്യം പോലും KSRTC ജീവനക്കാർക്ക് ലഭ്യമായിട്ടില്ലന്നും നിലവിൽ കേരളത്തിലെ സമസ്ത മേഖലയിലും ലഭ്യമാകുന്ന ക്ഷാമബത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ KSRTC ജീവനക്കാർക്ക് മാത്രം നിഷേധിക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും ഗതാഗത ധനകാര്യ മന്ത്രിമാർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് അനുഭാവപൂർവ്വം പരിഹാരം ഉണ്ടാക്കണമെന്നും AITUC സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. ധർണ്ണ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർക്കിംഗ് പ്രസിഡൻ്റ് എം. ശിവകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ 
യൂണിയൻ ജനറൽ സെക്രട്ടറി എം.ജി രാഹുൽ , AITUC ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, പ്രസിഡൻ്റ് സോളമൻ വെട്ടുകാട്, സംസ്ഥാന ഭാരവാഹികളായ എ.വി. ഉണ്ണികൃഷ്ണൻ, എം.റ്റി. ശ്രീലാൽ, വി.പി. ബാബുരാജ്, സന്തോഷ് കണ്ണൻ, പി.വി. ചന്ദ്രബോസ്, CS അനിൽ, ബി.രാജേന്ദ്രൻ, KR രതീഷ്, KS സജീവ്, സന്ധ്യമോൾ, ദീപ, ചെമ്പഴന്തി രാജേഷ്, രതീഷ് കുമാർ തുടങ്ങിയവർ മാർച്ചിനും ധർണ്ണക്കും നേതൃത്വം നൽകി.
Tagged: