തളിപ്പറമ്പ് : തളിപ്പറമ്പ് ഡെപ്യുട്ടി പോലിസ് സൂപ്രണ്ടായി കെ ഇ പ്രേമചന്ദ്രൻ ചുമതലയേറ്റു. കാസർക്കോട് ജില്ലയിലെ ചീമേനി സ്വദേശിയാണ്. കണ്ണൂരിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച് വരവേയാണ് തളിപ്പറമ്പിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. തളിപ്പറമ്പിൽ നേരത്തെ എസ് ഐയായും, പോലിസ് ഇൻസ്പെക്ടറായും, ഡി വൈ എസ് പിയായും ജോലി ചെയ്തിരുന്നു. തളിപ്പറമ്പിൽ കൊലചെയ്യപ്പെട്ട ചപ്പാരപ്പടവ് കൂവേരിയില പ്രഭാകരൻ കൊലക്കേസ്സ്, കാസർക്കോട് ചെറുവത്തൂരിലെ ബാങ്ക് കവർച്ച കേസ്സ്, തളിപ്പറമ്പിലെ കള്ളനോട്ട് കേസ്സ്, ബക്കളം കൊലക്കേസ്സ്, പരിയാരം വായാനാട് അബ്ദുൾ ഖാദർ കൊല കേസ്സ് തുടങ്ങിയ നിരവധി കേസ്സുകളിൽ പ്രേമചന്ദ്രൻ അന്വേഷണ മികവ് തെളിയിച്ചിരുന്നു. കേസ്സ് അന്വേഷണങ്ങളിൽ മികവ് പുലർത്തിയതിന് മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പോലിസ് ബഹുമതികൾ നേടിയിരുന്നു പ്രേമചന്ദ്രൻ. കാസർക്കോട് ജില്ലയിലെ ചീമേനി സ്വദേശിയാണ്.
Reported by രാജൻ തളിപറമ്പ്
