Home / Kerala News / “കോവിഡ് വ്യാപനം രൂക്ഷം:ആക്റ്റീവ് കേസുകൾ 6000 കടന്നു, കേരളത്തിൽ കൂടുതൽ”

“കോവിഡ് വ്യാപനം രൂക്ഷം:ആക്റ്റീവ് കേസുകൾ 6000 കടന്നു, കേരളത്തിൽ കൂടുതൽ”

ന്യൂഡെല്‍ഹി:രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.ആക്റ്റീവ് കേസുകൾ 6000 കടന്നു. കഴിഞ്ഞദിവസം രാജ്യത്ത് 6 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്.ഇതിൽ മൂന്നെണ്ണം കേരളത്തിൽ ആയിരുന്നു. കേരളത്തിലെ ആക്റ്റീവ് കേസുകളുടെ എണ്ണം 2000 ത്തിലേക്ക് അടുത്തു. ഒറ്റ ദിവസം കൊണ്ട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലും ഗുജറാത്തിലും ആണ്. രാജ്യത്തെ കോവിഡ് വ്യാപനത്തിൽ ഇതുവരെയും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്.