Home / Kerala News / “വൈവിധ്യമാർന്ന പരിപാടികളോടെ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതി ദിനാചരണം”

“വൈവിധ്യമാർന്ന പരിപാടികളോടെ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതി ദിനാചരണം”

വർക്കല : പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ നടത്തം, ഫലവൃക്ഷ തൈകളുടെ വിതരണം, വൃക്ഷതൈ നടീൽ, പരിസ്ഥിതി ദിന പ്രശ്നോത്തരി-ചിത്ര രചനാ മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസ്സ്, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, തുണി സഞ്ചികളുടെ വിതരണം, ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തൽ, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, സമ്മാനദാനം എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടന്നു.
സ്കൂൾ മാനേജിങ്‌ ഡയറക്ടർ ഷിനോദ്.എ വൃക്ഷതൈ നട്ട് ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിന്ധു.എസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ലൗലി സനൽ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ ആരംഭ വർഷത്തിൽ കലാലയമുറ്റത്ത് നട്ട ചെമ്പക മരത്തിന് വിദ്യാലയ കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ ജലജാംബിക,സുനിത എന്നിവർ പൊന്നാട ചാർത്തി. സ്കൂൾ കുട്ടികൾക്കായി ഫലവൃക്ഷതൈകളുടെ വിതരണവും സമ്മാനദാനവും സ്കൂൾ എംഡി ഷിനോദ് നിർവഹിച്ചു.
അധ്യാപികമാരായ ആതിര എസ്.എസ്, ലെസ്സി സെൻ, മീഡിയ കോർഡിനേറ്റർമാരായ സ്മൃതി ജെ.എസ്, ലക്ഷ്മി സന്തോഷ്, അക്കാദമിക് കോർഡിനേറ്റർ ബിജികല രാജു, സ്കൂൾ കോർഡിനേറ്റർ റാബിയ.എം എന്നിവർ നേതൃത്വം നൽകി.