തിരുവനന്തപുരം:ജ്യോതിഷ പണ്ഡിതനും, മുന്‍ ജില്ലാ കലക്ടറും പിആര്‍ഡി ഡയറക്ടറുമായിരുന്ന എം നന്ദകുമാര്‍ ഐ എ എസ് ശസ്ത്രക്രിയ പിഴവിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ തായി കുടുംബം പരാതിപ്പെട്ടു.കുടുംബത്തിന്റെ പരാതിയിൽ സംഭവത്തില്‍ പോലീസ് കേസെടുത്തു. മകളുടെ പരാതിയെ തുടര്‍ന്നാണ് വഞ്ചിയൂര്‍ പോലീസ് എഫ്‌ഐആര്‍ (632/2025) രജിസ്റ്റര്‍ ചെയ്തത്.എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയിലെ ന്യൂറോ സര്‍ജൻ ഡോ. കെ ശ്രീജിത്തിനെ പ്രതിയാക്കിയാണ് കേസ്.
കഴിഞ്ഞ മാസം 16ന് തലയില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ നന്ദകുമാറിനെ തലസ്ഥാനത്തെ എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പിറ്റേന്ന് തന്നെ ന്യൂറോ സര്‍ജന്‍ ഡോ ശ്രീജിത്ത് സര്‍ജറി നടത്തി. എന്നാല്‍ അന്നു മുതല്‍ അദ്ദേഹം അബോധാവസ്ഥയില്‍ (കോമ) ആണെന്ന് മകള്‍ പാര്‍വതി നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.സംഖ്യാ ശാസ്ത്രം, ജ്യോതിഷം, തന്ത്രവിദ്യ എന്നിവയില്‍ പാണ്ഡിത്യമുള്ള നന്ദകുമാര്‍ പ്രാസംഗികനും എഴുത്തുകാരനുമാണ്. ജ്യോതിഷ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന വിദഗ്ദനെന്ന നിലയില്‍ ടെലിവിഷന്‍ ചാനല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.
