കൊല്ലം: മാസം ഒന്നു കഴിഞ്ഞു. പ്ലാസ്റിക്ക് എണ്ണയിൽഉഴുന്നുവടയും പഴംപൊരിയും വറുത്ത വാർത്തകൾ വന്നിട്ട്, വാർത്തകൾ എല്ലാം വൈറലായി , പക്ഷേ അന്വേഷണം എങ്ങുമെത്തിയില്ല. കരുതി കൂട്ടി കച്ചവടക്കാരനെ ആരെങ്കിലും പറ്റിച്ചതാണോ എന്നും അറിയില്ല. റെയിൽവേ സ്റ്റേഷനിലെ കട കോർപ്പറേഷൻ ഹെൽത്ത് വിഭാഗം പൂട്ടിയ വാർത്തയും വൈറലായി. എന്നാൽ ഈ വിഷയത്തിൻ്റെ പ്രാധാന്യം വാർത്ത വന്നു കഴിഞ്ഞതോടെ എല്ലാം കഴിഞ്ഞു. ഏത് ഒരു വിഷയവും പ്രാധാന്യത്തോടെ മൂന്നാലു ദിവസം നിൽക്കും പിന്നെ അത് തേഞ്ഞ് മാഞ്ഞ് പോകും ഇവിടെയും സംഭവിച്ചത് അതാണ്. നിയമനടപടികൾ എടുക്കേണ്ടവർ അത് ചെയ്യാതിരിക്കുമ്പോൾ ഇത്തരം വിഷയങ്ങൾ ആവർത്തിച്ചാലും പ്രശ്നമില്ലെന്നും ആളുകൾ കരുതും. ഇവിടെയും സംഭവിച്ചത് ഇതുതന്നെ.കോർപ്പറേഷൻ ഹെൻത്ത് വിഭാഗത്തിൻ്റെ ജോലിസ്ഥലത്ത് എത്തി പരിശോധിക്കുക പരാതി കൃത്യമെങ്കിൽ നടപടി എടുക്കണം. എന്നാൽ അവർക്കും മേലെയാണ് പ്രശ്നമെങ്കിൽ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തെ അറിയിക്കുക. കോർപ്പറേഷൻ ഉദ്യോഗസ്ഥർ അവരെ അറിയിച്ചു അവരും വന്നു കാര്യങ്ങൾ സത്യമാണെന്ന് നേരിൽ കണ്ടു ബോധ്യപ്പെട്ടു. എന്നാൽ കടയുടയുടെ മൊഴി പ്രശ്നത്തിൽ പോലീസ് അന്വേഷണം വേണമെന്ന് ഉള്ള റിപ്പോൾട്ട് ചെയ്യുകയായിരുന്നു ഇവരുടെ ഉത്തരവാദിത്വം അതോടെ കഴിഞ്ഞു.ഇപ്പോൾ ഇതെല്ലാം വെറും ആരോപണം മാത്രമെന്ന് എല്ലാവരും പറയുമ്പോൾ ഇതു കഴിച്ചവർ പരാജയപ്പെട്ടു. നിർമ്മിച്ചവർ വിജയിച്ചു. നാട്ടിൽ അന്വേഷണം നടത്താൻ ഏൽപ്പിച്ചവർ പല തട്ടിലും. ഇതൊക്കെ പൊളിച്ച് എഴുതേണ്ട സമയം കഴിഞ്ഞു. കാര്യശേഷി ഇല്ലാത്ത ഉദ്യോഗസ്ഥ സംവിധാനവും കാലഹരണപ്പെട്ട നിയമങ്ങളും ഇനിയും വടയും പൊരിയും പ്ലാസ്റ്റിക്ക് സംവിധാനവും ഇവിടെ ഉണ്ടാകും.
