Home / Kollam / പെൻഷൻകാർ ഇന്ന് മുതൽ ട്രഷറികൾക്ക് മുന്നിൽ പ്രതിഷേധിക്കും.

പെൻഷൻകാർ ഇന്ന് മുതൽ ട്രഷറികൾക്ക് മുന്നിൽ പ്രതിഷേധിക്കും.

കൊല്ലം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് കൗൺസിൽ
പ്രക്ഷോഭത്തിലേക്ക്.ഇതിന്റെ ഭാഗമായി ഇന്ന് മുതൽ അഞ്ച് വരെ കേരളത്തിലെ എല്ലാ ട്രഷറികൾക്ക് മുന്നിലും വമ്പിച്ച പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്.

മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് പൂർണ്ണമായും പണരഹതിവും സമഗ്രവുമായ ചികിത്സാപദ്ധതി ഉറപ്പാക്കുക,12-ാം പെൻഷൻ പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കുക,18 ശതമാനം കുടിശിക ക്ഷാമാശ്വാസം മുൻകാല പ്രാബല്യം ഉറപ്പാക്കി ഉടൻ അനുവദിക്കുക,പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക,11-ാം പെൻഷൻ പരിഷ്‌ക്കരണത്തിലെ കുടിശിക ഗഡുക്കൾ അനുവദിക്കുക,

കേന്ദ്ര ഗവൺമെൻ്റിൻ്റെ വിലക്കയറ്റം സൃഷ്‌ടിക്കുന്ന വികലമായ സാമ്പത്തിക നയങ്ങൾ ഉപേക്ഷിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പെൻഷൻ കാർ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ വിശദീകരയോഗവും ചേരുമെന്ന് സംസ്ഥാന പ്രസിഡൻ്റ് സുകേശൻ ചൂലിക്കാടും ജനറൽ സെക്രട്ടറി എൻ ശ്രീകുമാറും അറിയിച്ചു.