തിരുവനന്തപുരം : കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. വികാസ്ഭവനിലെ കൃഷി ഡയറക്ടറേറ്റിൽ നടന്ന യാത്രയയപ്പ് സമ്മേളനം കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഉദ്ഘാടനം ചെയ്തു. റിക്രിയേഷൻ ക്ലബ്ബ് പ്രസിഡന്റും കൃഷി അസിസ്റ്റന്റ് ഡയറക്ടറുമായ അജിത്ചാക്കോ അധ്യക്ഷത വഹിച്ചു.
കൃഷി അഡിഷണൽ ഡയറക്ടർമാരായ സെലീനാമ്മ കെ.പി, തോമസ് സാമുവൽ, ജോയിന്റ് ഡയറക്ടർ മിനി സി.എൽ, ലോ ഓഫീസർ സംഗീത ജി.എസ്, പബ്ലിക് റിലേഷൻസ് ഓഫീസർ ഷിബിന ഇല്യാസ്, ഫെയർകോപ്പി സൂപ്രണ്ട് ഡോ. സാം എബനേസർ, റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി സുനിൽരാജ് എന്നിവർ സംസാരിച്ചു.
കൃഷി ഡയറക്ടറേറ്റിൽ നിന്നും വിരമിച്ച അഡീഷണൽ ഡയറക്ടർമാരായ സുനിൽ എ.ജെ, അനിൽകുമാർ.എസ്, ജോയിന്റ് ഡയറക്ടർ ബിന്ദു സി.പി, സംസ്ഥാന കൃഷി എഞ്ചിനീയർ മോഹനൻ സി.കെ, സീനിയർ ഫിനാൻസ് ഓഫീസർ ജസീല റ്റി.പി, ഡെപ്യൂട്ടി ഡയറക്ടർ അശ്വതി.എസ്, അക്കൗണ്ട്സ് ഓഫീസർമാരായ അബ്ദുൽ സലീം.എ, ബിന്ദു.എസ്, സീനിയർ സൂപ്രണ്ട് എ.സഹീർഷ എന്നിവർക്ക് കൃഷി ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഉപഹാരങ്ങൾ നൽകി. അനുര നായർ പ്രാർത്ഥനാഗീതം ആലപിച്ചു. സ്നേഹാദരവ് ഏറ്റുവാങ്ങിയ ജീവനക്കാർ മറുപടി പ്രസംഗം നടത്തി.
