തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരിൽ മത്സരം കടുക്കും.
രാഹുല്‍ മാങ്കൂട്ടത്തില്‍ സിപിഎമ്മിനെ വെല്ലുവിളിച്ചു.
നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ തപ്പി നടക്കുകയാണ് സിപിഎമ്മെന്ന് പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പിണറായി 3.0 ലോഡിങ് എന്ന് തള്ളിമറിക്കുന്നവര്‍ക്ക് സിറ്റിങ് സീറ്റില്‍ മത്സരിക്കാനുള്ള ആളിനെ കിട്ടുന്നില്ല എന്ന് പറയുന്നത് തന്നെ എന്തൊരു ദുരവസ്ഥയാണ്. ധൈര്യമുണ്ടെങ്കില്‍ ആളിനെ തപ്പി അങ്ങാടിയില്‍ നടക്കാതെ എം സ്വരാജിനെ മത്സരിപ്പിക്ക്. രാഹുല്‍ മാങ്കൂട്ടത്തില്‍ സിപിഎമ്മിനെ വെല്ലുവിളിച്ചു.
രാഹുൽമാങ്കുട്ടത്തിന്റെFB പോസ്റ്റ്
