പടിയൂർ ഗവ: ഐ ടി ഐ പ്രിൻസിപ്പാൾ നാരായണൻ കുഞ്ഞിക്കണ്ണോത്ത് 29 വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം നാളെ ( മെയ് 31 ) സർക്കാർ സർവ്വീസിൽ നിന്ന് വിരമിക്കും. വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി , ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം സാമൂഹിക സാംസ്കാരിക രംഗത്തും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. സംസ്ഥാനത്തെ മികച്ച അദ്ധ്യാപകനുള്ള ബെസ്റ്റ് ഇൻസ്ട്രക്ടർ അവാർഡ് ജേതാവ് കൂടിയാണ് നാരായണൻ കുഞ്ഞിക്കണ്ണോത്ത് . ഐ ടി ഐ കളെ സാധാരണക്കാരിലെത്തിക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങളിൽ കോഴിക്കോട് , കണ്ണൂർ , മലമ്പുഴ ഐ റ്റി ഐ കളിൽ ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ , ക്യാംപസ് ഹരിതാഭമാക്കാൻ ഓർമ്മയ്ക്കായി ഒരു മരം , സംസ്ഥാനത്താകെ പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്തുകൾ വ്യാപിപ്പിക്കുന്നതിനായി ശുചിത്വമിഷനുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ , 2018 ,2019 പ്രളയ ബാധിത പ്രദേശങ്ങളിൽ നടത്തിയ നൈപുണ്യകർമ്മ സേനാവളണ്ടിയർ പ്രവർത്തനങ്ങൾ , കുറുമാത്തൂർ ഐ റ്റി ഐ യിൽ നടത്തിയ വ്യത്യസ്തങ്ങളായ കൃഷികൾ , പേരാവൂർ ഐ റ്റി ഐ യിലെ ശലഭോദ്യാനവും ഫ്രൂട്ട് ഫോറസ്റ്റും , ബർത്ത് ഡേയ്ക്കായി ഓർമ്മിക്കാൻ ചെടിയും ചെടിച്ചട്ടിയും , സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഐറ്റി ഐ പരിശീലനം , പ്രമോട്ടർമാർ വഴി ഐ റ്റി ഐ കോഴ്സുകൾ സാധാരണക്കാരിലെത്തിക്കുന്നതിന് നടത്തിയ പരിശീലനം തുടങ്ങി ഇദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. കേരള ബാങ്ക് ജീവനക്കാരി ദിവ്യമാധവനാണ് ഭാര്യ.വിദ്യാർത്ഥികളായ നന്ദന നാരായൺ ,ദേവ് നാരായൺ എന്നിവർ മക്കളാണ്.
