തിരുവനന്തപുരം ( ആറ്റിങ്ങൽ) കരവാരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതതയിലുള്ള വഞ്ചിയൂർ മാർക്കറ്റിൽ നിർമ്മിക്കുന്ന ആധുനിക അറവുശാലക്ക് നിരാക്ഷേപ പത്രം നൽകുന്നതിന് മുമ്പ് മലിനീകരണം സംബന്ധിച്ച എല്ലാ മാനദണ്ഡങ്ങളും മാർഗനിർദ്ദേശങ്ങളും പാലിച്ചതായി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകി.
പരാതിക്കാരൻ, കരവാരം പഞ്ചായത്ത് സെക്രട്ടറി,ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേട്ടും സ്ഥലം പരിശോധിച്ചും മാത്രം മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർ അനുമതി നൽകണം.
അനധികൃത അറവുശാല നിർമ്മാണം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. ജില്ലാപഞ്ചായത്താണ് കരവാരത്ത് അറവുശാല നിർമ്മിക്കുന്നത്. മലിനീകരണനിയന്ത്രണബോർഡിന്റെ നിരാക്ഷേപപത്രം ലഭിക്കാത്തതു കൊണ്ടാണ് അറവുശാല പ്രവർത്തനം തുടങ്ങാത്തത്. പ്രസ്തുതകെട്ടിടം ഡാറ്റാ ബാങ്കിൽ നിലമാണെന്ന് രേഖപ്പെടുത്തിയ സ്ഥലമാണെന്നും ജില്ലാപഞ്ചായത്ത് കമ്മീഷനെ അറിയിച്ചു. ആലം കോട് വഞ്ചിയൂർ സ്വദേശി എസ്.ഷാജി നൽകിയ പരാതിയിലാണ് നടപടി.
