പുറം കടലിൽ മുങ്ങിയ ചരക്കു കപ്പലിൽ നിന്നും എണ്ണചോരാനും അതോടൊപ്പം കണ്ടെയ്നറുകളിൽ നിന്നും കടലിൽ പതിച്ച കെട്ടുകളിൽ നിന്നും ഹാനികരമായ വസ്തുക്കൾ കലരാനും സാദ്ധ്യതയുള്ളതിനാൽ ഇക്കാര്യത്തിൽ ഗൗരവമായ നീക്കം സർക്കാരിൻെറ ഭാഗത്തുനിന്നുണ്ടാവണമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് & എൻവയൺമെൻ്റ് പ്രൊട്ടക്ഷൻ കൊല്ലം ജില്ലാ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. കൊല്ലം ജില്ലയുടെ വിവിധ തീരദേശ മേഖലകളിൽ വസിക്കുന്ന ജനങ്ങൾ പരിഭ്രാന്തിയിലാണ്
മൽസ്യതൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയിലും, കടലോര പ്രദേശങ്ങളിൽ വിനോദത്തിനായ് എത്തുന്ന ജനങ്ങളുടേയും ഭയപ്പാടിന് ശാശ്വത പരിഹാരം കാണണമെന്ന ലക്ഷ്യത്തോടെ, NHREP
സംസ്ഥാന പ്രസിഡണ്ട് MS. ഗോപകുമാറിൻ്റെ നേതൃത്വത്തിൽ തീരദേശ സന്ദർശനം നടത്തിയ സംഘത്തിൽ സംസ്ഥാനജനറൽ സെക്രട്ടറി Adv:ഗോപകുമാർ, സംസ്ഥാന സെക്രട്ടറി രേഖാറാണി, ജില്ലാ പ്രസിഡണ്ട് എസ്. വാരിജാക്ഷൻ, ജില്ലാ ജനറൽ സെകട്ടറി എസ്. ദിനേശ് കുമാർ, ജില്ലാഭാരവാഹികളായ കുരീപുഴ പ്രദീപ്, ബി.ശിവശങ്കരൻ,
എം. ശിവകുമാർ ,
ഡി. അനിലൻ , രാധാഗോപകുമാർ എന്നിവരും ഉണ്ടായിരുന്നു
സർക്കാർ എത്രയും വേഗം ഇക്കാര്യത്തിൽ പരിഹാരം കാണണമെന്നും സംഘടനാനേതാക്കൾ ആവശ്യപ്പെട്ടു.
