തൃശൂർ: രാജ്യത്തെ ഫാസിസ്റ്റ് സംസ്കാരമുള്ള പാർട്ടിയാണ് ബി.ജെ പി . കമ്മ്യൂണിസ്റ്റുകൾ എന്നും ഇത്തരം നിലപാടുകൾക്കെതിരായി പ്രവർത്തിക്കാം. ഫാസിസത്തിൻ്റെ ശൈലിയെ മാറ്റാൻ ശ്രമിക്കുന്നവർ എന്തും പറയട്ടെ, ഫാസിസം ഫാസിസം തന്നെയെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി കരുതുന്നതും അങ്ങനെ തന്നെയുമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ജന്മശതാബ്ദിയുടെ ഭാഗമായി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം.നൂറുവർഷങ്ങൾ പാഴായ വർഷങ്ങൾ എന്ന് ആരുo കരുതരുത് കൂടുതൽ ശരിയും കുറച്ചു തെറ്റും സംഭവിച്ചിട്ടുണ്ടാകും. എന്നാൽ ശരിയെ ഉയർത്തിപ്പിടിക്കുകയും തെറ്റിനെ മാറ്റിവയ്ക്കുകയും ശരിയുടെ നിലപാടിൽ മുന്നോട്ടു പോകാനാണ് ഈ പാർട്ടി ആഗ്രഹിക്കുന്നത്. ആനിലപാടിൽ ഉറച്ചുനിന്ന് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
