ഒരാൾ താൻ അനുഭവിച്ച അനുഭവങ്ങളിൽ നിന്നാണ് അവൻ്റെ വാക്കുകൾ വാചാലമാകുന്നത്. അനുഭവിച്ചവർക്കെ വേദന മനസ്സിലാകു. ഒരു കാലത്ത് അവൻ്റെ പൂർവ്വികരോട് കാട്ടിയ വഞ്ചന അവന് സഹിക്കാവുന്നതിനപ്പുറമല്ല ഇതൊന്നും. പറയുവാനുള്ളത് പറയുവാനുള്ള അവസരമാണ് അവൻ ഉപയോഗിക്കുന്നത്. അതവനിലെ രാഷ്ട്രീയമാണ്, അവനിലെ ജനാധിപത്യമാണ്. അതാർക്കും പറയാം. അതിനെ ഒരു ജാതിയുടേയോ മതത്തിൻ്റെയോ ഭാഗമായി മറ്റുള്ളവർ കാണാൻ ശ്രമിക്കരുത്. അവനും ഈ നാടിൻ്റെ ഭാഗമാണ്. ഇതിൽ നിങ്ങൾ ജാതിയും മതവും രാഷ്ട്രീയവും കലർത്തി വേടൻ എന്ന കലാകാരൻ്റെ പ്രതീക്ഷകൾ കെടുത്തരുത്.നമ്പൂതിരി നായരെ അംഗീകരിച്ചില്ല, നായർ ഇഴവരെ അംഗീകരിച്ചിരുന്നില്ല. ഈഴവർ പുലയരെ അംഗീകരിച്ചിട്ടില്ല, പുലയർ പറയരെ അംഗീകരിച്ചിട്ടില്ല. ഇന്ന് എല്ലാവരും എല്ലാവരെയും അംഗീകരിക്കുന്നു.
പത്രാധിപർ.
