ആലപ്പുഴ: എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം നാളെ ആലപ്പുഴയിൽ ആരംഭിക്കും. മന്ത്രി സജി ചെറിയാനെ സമ്മേളനത്തിൽ ഒരിടത്തും ഉൾപ്പെടുത്തിയിട്ടില്ല. അതിൻ്റെ കാരണം മന്ത്രിയോട് മാധ്യമ സുഹൃത്തുക്കൾ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു. അവരെന്നെ ക്ഷണിച്ചില്ല. എനിക്ക് എന്തു ചെയ്യാൻ പറ്റും. അവർ സമ്മേളനം നടത്തട്ടെ. സ്വാഗത സംഘരൂപികരണ യോഗം ഉദ്ഘാടനം ചെയ്തത് ഞാനല്ലെ. എൻജിഒ യൂണിയൻ്റെ വാർത്ത സമ്മേളനത്തിൽ മന്ത്രിയെ ക്ഷണിക്കാതിരുന്നതിനെക്കുറിച്ച് നേതാക്കളോട് ആരാഞ്ഞപ്പോൾ എല്ലാവരേയും വിളിക്കണ്ട കാര്യമില്ല എന്നാണ് പറഞ്ഞതെന്ന് അറിയുന്നു സ്വാഗത സംഘ രൂപികരണ യോഗവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം വൈറലായിരുന്നു. അത് എൻജിഒ യൂണിയനെ വളരെ നിരാശപ്പെടുത്തി. പെൻഷൻകാർ ആരും മരിക്കുന്നില്ല എന്ന വാചകം സമൂഹമധ്യത്തിലും ചർച്ചയായിരുന്നു. ഇനിയും ഇത്തരം വേദികൾ നൽകിയാൽ ബ്രേക്കില്ലാതെ സംസാരിക്കും എന്നു കരുതി ആകാം അദ്ദേഹത്തിൻ്റെ പേര് നോട്ടീസിൽ വയ്ക്കാതിരുന്നത്.
