കൊല്ലം:സ്ത്രീകൾക്ക് അവസരങ്ങളും തുല്യതയും ലഭിക്കുന്നതോടപ്പം
സാമുഹ്യ നീതിയും കുടി ലഭിക്കുമ്പോൾ മാത്രമെ സ്ത്രി സംവരണം എന്ന ലക്ഷ്യം
പുർത്തികരിക്കപ്പെടുകയുള്ളവെന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജാ ഹരീഷ് അഭിപ്രായപ്പെട്ടു. കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ വനിതാ വേദി ഒമ്പതാം സംസ്ഥാന കൺവെൻഷനോട് അനുബന്ധിച്ച് കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന ‘സ്ത്രീകളും സാമൂഹ്യനീതിയും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ത്രിതല പഞ്ചായത്തുകളിലെ അംഗങ്ങളിൽ അമ്പത് ശതമാനം സംവരണം സ്ത്രീ മുന്നേറ്റത്തിന് കാരണമായെങ്കിലും ഒറ്റപ്പെട്ട ചില വീഴ്ചകളെ സാമാന്യവൽക്കരിച്ചും പർവതീകരിച്ചും
സ്ത്രീകളെ പിന്നോട്ട് അടിക്കുന്ന മനോഭാവത്തിന് സമൂഹത്തിൽ മാറ്റം ഉണ്ടായിട്ടില്ല എന്ന് സെമിനാറിൽ വിഷയം അവതരിപ്പിച്ച് കൊണ്ട് വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി വി.എസ് ബിന്ദു അഭിപ്രായപ്പെട്ടു.
കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ വനിതാ വേദി ചെയർപേഴ്സൺ രമഭായ് മോഡറേറ്ററായ സെമിനാറിൽ കൊല്ലം ജില്ലാ പഞ്ചായത്തംഗം ആർ രശ്മി കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടറി ശ്രീകുമാരി അമ്മ, വനിതാ വേദി കൊല്ലം ഡിവിഷൻ ചെയർപേഴ്സൺ എസ് പ്രസന്നകുമാരി വനിതാ വേദി കൊല്ലം ഡിവിഷൻ വൈസ് ചെയർപേഴ്സൺ ബെനറ്റ് എന്നിവർ സംസാരിച്ചു..
