Home / National / പ്രമുഖ മാധ്യമ പ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണർ റിപ്പോർട്ടർ ചാനലിൽ നിന്നും പടിയിറങ്ങി.

പ്രമുഖ മാധ്യമ പ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണർ റിപ്പോർട്ടർ ചാനലിൽ നിന്നും പടിയിറങ്ങി.

പ്രമുഖ പത്രപ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണർ റിപ്പോർട്ടർ ചാനലിൽ നിന്നും പടിയിറങ്ങി. ഇനി മുതൽ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിൻ്റെ ഭാഗമാകും. സീനിയർ എഡിറ്റോറിയൽ കൺസൾട്ടൻ്റായിട്ടാണ് നിയമനം. എഡിറ്റോറിയൽ ബോർഡുമായിട്ടുള്ള അഭിപ്രായവ്യത്യാസമാണ് പുറത്തുപോകാൻ അദ്ദേഹം ആഗ്രഹിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്.1969 ല്‍ ആലപ്പുഴയില്‍ ജനിച്ച ഉണ്ണി ബാലകൃഷ്ണന്‍ 1994-ല്‍ കലാകൗമുദി ആഴ്ചപ്പതിപ്പില്‍ സബ് എഡിറ്ററായിട്ടാണ് മാധ്യമപ്രവര്‍ത്തന ലോകത്തേക്ക് കടന്ന് വന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1996-ല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ സബ് എഡിറ്ററായി ദൃശ്യമാധ്യമ രംഗത്ത് ചുവട് വച്ചു. 2011 വരെ ഏഷ്യാനെറ്റ് ന്യൂസില്‍ വിവിധ ഉന്നത തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. 1998 മുതല്‍ 2011 വരെ പന്ത്രണ്ടു വര്‍ഷം ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. 2012ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന അദ്ദേഹം ന്യൂസ് ചാനലിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു. ഒടുവില്‍ 2021 ല്‍ ചീഫ് ഓഫ് ന്യൂസ് ആയി
പ്രവര്‍ത്തിക്കുമ്പോഴാണ് ചാനലില്‍ നിന്നും രാജിവെക്കുന്നത്. യൂടോക് എന്ന ഓണ്‍ലൈന്‍ ചാനലിലും പ്രവര്‍ത്തിച്ച ശേഷമാണ് ഉണ്ണ്ി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ റീലോഞ്ച് ചെയ്തപ്പോള്‍ അവിടെയത്തിയത്. 2014ലെ മികച്ച അഭിമുഖകാരനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും 2016-ലെ സംസ്ഥാന മാധ്യമ അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഉണ്ണി ബാലകൃഷ്ണന് ലഭിച്ചിട്ടുണ്ട്.