തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പ് ജൂണ്‍ 30 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവും ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാറും പ്രസ്താവനയിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. നിലവിലെ പദ്ധതിയിലെ അപാകതകള്‍ നിരവധി തവണ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതിയെ നിശ്ചയിച്ചത്. വീണ്ടും നിലവിലെ പദ്ധതി തുടരുന്നത് ഗുണപരമാവില്ല. എന്നാല്‍ പദ്ധതി കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതിയ പദ്ധതി തുടങ്ങി തുടര്‍ച്ച നഷ്ടപ്പെടാതെ നോക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
