Home / Kollam / മീനുകളിലെ ഫോർമാലിൻ്റെ അളവ് മനുഷ്യ ജീവനുകൾ ഇല്ലാതാക്കുന്നു. കൊല്ലത്തെ യുവതിയുടെ മരണം ഭഷ്യവിഷബാധയോ?

മീനുകളിലെ ഫോർമാലിൻ്റെ അളവ് മനുഷ്യ ജീവനുകൾ ഇല്ലാതാക്കുന്നു. കൊല്ലത്തെ യുവതിയുടെ മരണം ഭഷ്യവിഷബാധയോ?

കൊല്ലം:മീനുകളിലെ ഫോർമാലിൻ്റെ അളവ് മനുഷ്യ ജീവനുകൾ ഇല്ലാതാക്കുന്നു. കൊല്ലത്തെ യുവതിയുടെ മരണം ഭഷ്യവിഷബാധയോ?

കൊല്ലം കാവനാട് സ്ദേശിനിയെ ഛർദിയെ തുടർന്ന് ചികിത്സയിലായിരുന്ന മരിച്ച സംഭവം ഭക്ഷ്യവിഷബാധ ആണെന്നു സംശയം. കൊല്ലം കാവനാട് സ്വദേശി ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണു ഇന്നലെ മരിച്ചത്. സ്വകാര്യ ബാങ്ക് ജിവനക്കാരി ആണയിരുന്നു. കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിന് പിന്നാലെയാണ് ഛർദി ഉണ്ടായത്.
ഭക്ഷണം കഴിച്ചതിന് പിന്നാലെ ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകിട്ടു ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിപ്രഭയും ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഛർദി അനുഭവപ്പെട്ട ഭർത്താവും മകനും ആശുപത്രിയിൽ ചികിത്സ തേടി.കേരളത്തിൽഭക്ഷണസാധനങ്ങൾ ഹോട്ടലുകളിൽ നിന്നും മറ്റ് മേഖലയിൽ നിന്നും കഴിക്കാൻ കഴിയാത്ത ഒരു അവസ്ഥയിൽ എത്തി നിൽക്കുകയാണ്.എന്തിനും ഏതിനും മായം ചേർക്കുക എന്ന ഒരൊറ്റ നിലപാടും ആയിട്ടാണ് ഇത്തരം ചിന്താഗതിയിലൂടെ ജീവിക്കുന്നവർ നടത്തിക്കൊണ്ടിരിക്കുന്നത് അങ്ങനെ വരുമ്പോൾ ഇത് വാങ്ങി കഴിക്കുന്ന ആളുകൾ അവരുടെ ജീവിതം ജീവനും നഷ്ടപ്പെടുകയാണ് ചെയ്യുന്നത് കൊല്ലത്ത് കാവനാട് ചൂര മീൻ കഴിച്ച് മരണപ്പെട്ട ദീപ്തി പ്രഭയ്ക്കും ഇതുതന്നെയാണ് സംഭവിച്ചത്.കേരളത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന പബ്ലിക് വിഭാഗം കൃത്യമായ നിലപാട് കൈക്കൊള്ളുകയും ശക്തമായ നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്താൽ മാത്രമേ ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ കഴിയും അതിന് ആവശ്യമായ നിർദ്ദേശങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകണം അല്ലെങ്കിൽ ഇത് വർദ്ധിക്കുകയും ആർക്കും നോക്കാനോ കാണാനോ കഴിയാത്ത ഒരു അവസ്ഥയിലേക്ക് ഈ മേഖല എത്തിപ്പെടുകയും ചെയ്യും ഇതും ഒരു മാഫിയ സംവിധാനത്തിന് ഭാഗമായി മാറും