Home / Trending / രണ്ടാം ഇടതുപക്ഷ സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ടുമായി ഇന്ത്യൻ എക്സ്പ്രസ്. ഒപ്പം എത്താൻ ഓരോ മന്ത്രിമാരും പെടാപാടുപെടുന്നു

രണ്ടാം ഇടതുപക്ഷ സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ടുമായി ഇന്ത്യൻ എക്സ്പ്രസ്. ഒപ്പം എത്താൻ ഓരോ മന്ത്രിമാരും പെടാപാടുപെടുന്നു

രണ്ടാം ഇടതുപക്ഷ സർക്കാരിൻറെ അഞ്ചാം വർഷം കടക്കുകയാണ് ചരിത്രത്തിൽ ആദ്യമായാണ് നാലുവർഷം മുമ്പ് ഇടതുമുന്നണി രണ്ടാമതും അധികാരം പിടിച്ചത് കേരളത്തിലെ മുന്നണി സംവിധാനത്തിൽ എൽഡിഎഫ് യുഡിഎഫ് എന്ന ചിന്തയായിരുന്നു ഓരോ അഞ്ചു വർഷങ്ങളും കാത്തിരുന്നത് എന്നാൽ ഇടതുപക്ഷത്തിന് തുടർഭരണം കിട്ടിയത് ഇതാദ്യമാണ് മുന്നണി സംവിധാനത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറ് കൃത്യമായ നിലപാടെടുത്ത് ഭരണ നിർവഹണം നടത്തി പോകുന്ന സാഹചര്യത്തിൽ വീണ്ടും മൂന്നാമതും ഒരു അധികാരം കിട്ടുമെന്നുള്ള പ്രതീക്ഷയിൽ മുന്നോട്ടു പോവുകയാണ് രണ്ടാം ഇടതുപക്ഷ സർക്കാർ കഴിഞ്ഞ നാലു വർഷക്കാലമായി നടപ്പിലാക്കിയ പദ്ധതികളും മന്ത്രിമാരുടെ പ്രവർത്തനങ്ങളും വിശകലനം ചെയ്ത് ഏകദേശം ഗ്രാഫ് രൂപപ്പെടുത്തുകയാണ് ഇന്ത്യൻ എക്സ്പ്രസ് മാധ്യമം ചെയ്യുന്നത്.

ഒരു സ്വതന്ത്ര വിദഗ്ദ്ധ പാനലിനെ നിയോഗിച്ചാണ് ഇന്ത്യൻ എക്സ്പ്രസ് ഈ പ്രോ​ഗ്രസ് കാർഡ് തയ്യാറാക്കിയിരിക്കുന്നത്. മന്ത്രിമാരുടെ പ്രാവീണ്യം, പ്രതികരണശേഷി, പ്രവർത്തനക്ഷമത, പ്രൊഫഷണലിസം, ഇമേജ്, വിശ്വാസ്യത തുടങ്ങിയ ഘടകങ്ങളെയാണ് ഈ സമിതി മൂല്യനിർണയം നടത്തിയത്. പത്തിലാണ് മാർക്കിട്ടിരിക്കുന്നത്. പത്തിൽ 6.52 മാർക്ക് ലഭിച്ച വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് ഒന്നാമൻ. 6.15 മാർക്കുമായി ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​​ഗണേഷ് കുമാർ തൊട്ടുപിന്നിലുണ്ട്. 3.55 മാർക്കുമായി മന്ത്രി എ കെ ശശീന്ദ്രനാണ് ഏറ്റവും പിന്നിൽ. 3.9 മാർക്കുമായി രാമചന്ദ്രൻ കടന്നപ്പള്ളിയും 4 മാർക്കുമായി മന്ത്രി ചിഞ്ചുറാണിയും പിന്നിലുണ്ട്. സിപിഎം മന്ത്രിമാരിലേറെയും ശാരാശരിയിലും മുകളിൽ മാർക്കു നേടിയപ്പോൾ ഘടകകക്ഷി മന്ത്രിമാരിൽ പലരും വളരെ പിന്നിലാണെന്നും ഇന്ത്യൻ എക്സ്പ്രസിന്റെ പ്രോ​ഗ്രസ് റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന് 5.83 മാർക്കാണ് ഇന്ത്യൻ എക്സ്പ്രസ് നിയോ​ഗിച്ച സമിതി നൽകിയിരിക്കുന്നത്.

റിട്ടയേർഡ് ഐഎഎസ് ഓഫീസർ ലിഡ ജേക്കബ്, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണൻ, നയകാര്യ വിദ​ഗ്ധൻ ഡി ധനുരാജ്, സംരംഭക ലൈല സുധീഷ്, മാധ്യമ വിദ​ഗ്ധൻ ബാബു ജോസഫ്, ​ഗ്ലോബൽ എക്സിക്യൂട്ടീവ് ഡോ. ടോണി തോമസ് എന്നിവരടങ്ങിയ പാനലാണ് ഇന്ത്യൻ എക്സ്പ്രസിനായി സംസ്ഥാന സർക്കാരിന്റെ പ്രോ​ഗ്രസ് കാർഡ് തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യൻ എക്സ്പ്രസിന്റെ പ്രോ​ഗ്രസ് റിപ്പോർട്ട് ഇങ്ങനെ:
(മാർക്ക് പത്തിൽ)

മുഖ്യമന്ത്രി പിണറായി വിജയൻ: 5.83
ആർ ബിന്ദു: 4.37
എം ബി രാജേഷ്: 5.62
പി രാജീവ്: 6.52
സജി ചെറിയാൻ: 4.5
കെ എൻ ബാല​ഗോപാൽ: 5.92
ജി ആർ അനിൽ: 5.5
വി എൻ വാസവൻ: 5.55
വീണ ജോർജ്ജ്: 4.52
മുഹമ്മദ് റിയാസ്: 4.67
വി ശിവൻകുട്ടി: 5.55
കെ രാജൻ: 5.52
കെ കൃഷ്ണൻകുട്ടി: 5.92
കെ ബി ​ഗണേഷ് കുമാർ: 6.15
റോഷി അ​ഗസ്റ്റിൻ: 5.37
എ കെ ശശീന്ദ്രൻ: 3.55
ഒ ആർ കേളു: 4.6
വി അബ്ദുറഹിമാൻ: 4.6
രാമചന്ദ്രൻ കടന്നപ്പള്ളി: 3.9
ജെ ചിഞ്ചുറാണി: 4.
പി പ്രസാദ്: 5.04