Home / Kerala News / സമാന്തര സർക്കാരാഫീസായി അക്ഷയ കേന്ദ്രങ്ങൾ.

സമാന്തര സർക്കാരാഫീസായി അക്ഷയ കേന്ദ്രങ്ങൾ.

കേരളത്തിലെ അക്ഷയ കേന്ദ്രങ്ങൾ സമാന്തര സർക്കാർ ആഫീസുകൾ മാത്രമായി മാറുന്നു. സർക്കാർ ജീവനക്കാർക്ക് ഇത് സന്തോഷമെങ്കിലും വരും നാളുകളിൽ ദുഃഖമായി മാറും. സർക്കാരുമായി പൊതുജനങ്ങൾ ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങൾക്കും അക്ഷയ കേന്ദ്രങ്ങളെ സമീപിച്ചാൽ മതി. അവിടെ അവർ പൊതുജന അപേക്ഷകളിൽ തീരുമാനം ഉണ്ടാകുന്നതിന് സർക്കാരിലേക്ക് വേണ്ടതെല്ലാം എത്തിച്ചു നൽകും. ജീവനക്കാരന് ലോഗിൻ ചെയ്യേണ്ട ഉത്തരവാദിത്വം മാത്രം. സർക്കാർ ആഫീസുകളിൽപൊതുജനം വന്നു ചോദിച്ചാൽ നിങ്ങൾ അക്ഷയിൽ ചെല്ലു എന്ന മറുപടി. ഇത് എത്ര നാൾ മുന്നോട്ടു പോകും സർക്കാർ ആഫീസുകളിൽ ജീവനക്കാർ വേണ്ടതാകും. അതാകും വരാൻ പോകുന്ന നാളുകളിൽ സ്ഥിതി. ഇനി അക്ഷയ കേന്ദ്രങ്ങളോ. യാതൊരുനിയന്ത്രണമോ കൃത്യമായ ഫീസോ നിശ്ചയിക്കപ്പെട്ടതായ ബോർഡ് ഉണ്ടാകില്ല. അവർ ചോദിക്കുന്ന ഫീസ് നൽകണം. സർക്കാർ ആഫീസിനേക്കാൾ കഷ്ടസ്ഥിതിയും. സർക്കാർ ആഫീസിലെ ഉന്നത ഉദ്യോഗസ്ഥർ പോലെയാണ് അക്ഷയ കേന്ദ്രത്തിലെ നടത്തിപ്പുകാർ പെരുമാറുന്നത്.ഇതൊക്കെ അനുഭവിക്കാൻ വിധിക്കപ്പെട്ടവരായി മാറുന്നു പൊതുജനങ്ങൾ.

പത്രാധിപർ.