Home / Travel / സ്വർണ്ണം കണ്ടാൽ ആരുടെയും കണ്ണ് മഞ്ഞളിക്കും എന്നാൽ KSRTC ക്കാരന് അങ്ങനെയല്ല.

സ്വർണ്ണം കണ്ടാൽ ആരുടെയും കണ്ണ് മഞ്ഞളിക്കും എന്നാൽ KSRTC ക്കാരന് അങ്ങനെയല്ല.

തിരുവനന്തപുരം:സ്വർണ്ണമായാലും പണമായാലും മറ്റ് എന്ത് വില കൂടിയ സാധനമായാലും KSRTC ബസിൽ വച്ചാണ് നഷ്ടപ്പെട്ടതെങ്കിൽ അത് തിരിച്ച് കിട്ടുമെന്ന് വിണ്ടും ജിവനക്കാർ തെളിയിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ഉള്ളൂരിലുള്ള ലാബിൽ ജോലി ചെയ്യുന്ന പെൺകുട്ടി കയറിയ ബസിൽ വച്ച് കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന രണ്ട് പവനോളം തുക്കം വരുന്ന ബ്രസെലെറ്റ് നഷ്ടപെട്ടു. വീട്ടിൽ ചെന്നപ്പോഴാണ് സംഭവം അറിയുന്നത്. വിട്ടിൽ കൂട്ടകരച്ചിലും ബഹളവും, അവസാനം പരിശോധിച്ചപ്പോൾ ബസ് വികാസ് ഭവൻ യൂണിറ്റിലെ ഇലട്രിക്ക് ബസാണ് എന്ന് മനസിലായി, വികാസ് ഭവൻ യുണിറ്റിലെ ഇലട്രിക്ക് ബസുകളുടെ ചുമതല വഹിക്കുന്ന ഇൻസ്പെക്ടർ പ്രദീപിനെ ബന്ധപ്പെട്ടു. ഇതിനിടയിൽ ഇലട്രിക്ക് ബസിലെ കണ്ടക്ടർ ബസ് കിഴക്കേകോട്ടയിൽ എത്തിയ ശേഷം ബസ് പുറകിലേക്ക് എടുക്കുന്ന സമയത്താണ് കണ്ടക്ടർ ഷിബു കുമാറിന് സ്വർണ്ണത്തിലുള്ള ഒരു വസ്തു ശ്രദ്ധയിൽ പെട്ടത്. ഉടനെ തന്നെ ഡ്രൈവർ ശംഭുവിനെ കാണിക്കുകയും ബ്രസ് ലെറ്റാണ് എന്ന് ഉറപ്പിക്കുകയും ഉടൻ തന്നെ ചുമതലയുളള ഇൻസ്പെക്ടറെ അറിയിക്കുകയും ചെയ്തു. ഇന്ന് അമ്മയുമായി പെൺ കുട്ടി വികാസ് ഭവൻ യുണിറ്റിലെത്തി രേഖകൾ കാണിച്ച് ബ്രെസ് ലെറ്റ് കൈപ്പറ്റി.