Home / Kerala News / Thiruvananthapuram / ആശാ വര്‍ക്കര്‍മാരുടെ സമരത്തിൽ പ്രശ്നങ്ങള്‍ പഠിക്കാൻ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു.

ആശാ വര്‍ക്കര്‍മാരുടെ സമരത്തിൽ പ്രശ്നങ്ങള്‍ പഠിക്കാൻ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു.

തിരുവനന്തപുരം:ആശാ വര്‍ക്കര്‍മാരുടെ സമരത്തിൽ പ്രശ്നങ്ങള്‍ പഠിക്കാൻ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു.വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ ചെയർപേഴ്സണായ സമിതിയെയാണ് ആശമാരുടെ പ്രശ്നങ്ങള്‍ പഠിക്കാൻ സര്‍ക്കാര്‍ നിയോഗിച്ചത്.ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവയടക്കം പഠിക്കും.തുടര്‍ന്ന് സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകും.