Home / Kerala News / Thrissur News / കാർഷിക സർവകലാശാലയിൽ പെൻഷൻ കുടിശിക സിപിഐ അനു കൂല സംഘടന സമരം നടത്തി.

കാർഷിക സർവകലാശാലയിൽ പെൻഷൻ കുടിശിക സിപിഐ അനു കൂല സംഘടന സമരം നടത്തി.

മണ്ണുത്തി:സിപിഐ ഭരിക്കുന്നകൃഷി വകുപ്പിനു കീഴിലുള്ള കാർഷിക സർവകലാശാലയിൽ പെൻഷൻ കുടിശിക ലഭിക്കാത്ത തിനെതിരെ സിപിഐ അനു കൂല സംഘടന സമരം നടത്തി. പെൻഷൻ കുടിശിക നൽകുന്ന തിനായി ഒറ്റത്തവണ 100കോടി രൂപ സർക്കാർ ഗ്രാൻഡ് അനുവ ദിക്കണമെന്നാവശ്യപ്പെട്ടു കെഎ യു പെൻഷനേഴ്സ് കൗൺസിൽ നടത്തിയ ധർണ സിപിഐ ജി ല്ലാ അസിസ്‌റ്റന്റ് സെക്രട്ടറി ടി. ആർ.രമേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കെഎയു പെൻഷനേ ഴ്സ് കൗൺസിൽ പ്രസിഡന്റ് പി. ബി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂ ട്ടീവ് അംഗം പി.ടി.സണ്ണി, ജനറൽ സെക്രട്ടറി വി.ഒ.ജോയ്, എം. എൻ.പവിത്രൻ, ടി.ജഗദീഷ്, സി. വി.പൗലോസ്, ഭരതരാജൻ, ടി. സി.മോഹൻ ചന്ദ്രൻ, എം.കെ.അ ജയകുമാർ, പി.കൃഷ്ണപ്രകാശ് എന്നിവർ പ്രസംഗിച്ചു.