Home / National News / New Delhi / Politics / ഞാൻ പുതിയ മദനിയുടെ സുഹൃത്താണ് പഴയ മദനിയുടെ സുഹൃത്തല്ല എം എ ബേബി

ഞാൻ പുതിയ മദനിയുടെ സുഹൃത്താണ് പഴയ മദനിയുടെ സുഹൃത്തല്ല എം എ ബേബി

ഞാൻ പുതിയ മദനിയുടെ  സുഹൃത്താണെന്നും പഴയ സുഹൃത്ത് അല്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി സിപിഐഎം അഖിലേന്ത്യ സെക്രട്ടറിഎം എ ബേബി അഭിപ്രായപ്പെട്ടു.പഴയ മദനിക്ക് തീവ്രവാദ ബന്ധം ഉണ്ടായിരുന്നു എന്നാൽ അദ്ദേഹം അത് ഉപേക്ഷിക്കുന്ന ഒരു സാഹചര്യം ഉണ്ടായപ്പോഴും അദ്ദേഹത്തെ പല കള്ളക്കേസുകളിലും കുടുക്കിജയിലിലടയ്ക്കുകയാണ് ചെയ്തത്. എന്നാൽ ഇപ്പോഴത്തെ മദനിയെ ഞാൻ ഇഷ്ടപ്പെടുന്നു അദ്ദേഹം എൻറെ സുഹൃത്താണ്.
മദനി വിഷയം ഇപ്പോൾ ചോദിക്കേണ്ട ചോദ്യമല്ല അതിലുപരിയായി പല വിഷയങ്ങളും രാജ്യത്ത് നടക്കുമ്പോൾ ആ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കാൻ മാധ്യമങ്ങൾ തയ്യാറാവണം എന്നും ബേബിഅഭിപ്രായപ്പെട്ടു.