തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ് വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത് നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ ഭീഷണിപ്പെടുത്തി ബാലാറ്റ് പേപ്പർ പിടിച്ചു വാങ്ങുന്നതായി പരാതി. പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ വീടുകളിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും നേരിട്ടെത്തിയും ബാലറ്റ് പേപ്പർ തങ്ങളെ ഏല്പിച്ചില്ലെങ്കിൽ സ്ഥലമാറ്റിക്കളയുമെന്നും ദുരിതങ്ങൾ ഏൽക്കേണ്ടിവരുമെന്നാണ് ഭീഷണി.ഇത് കൂടാതെ ഫോണിൽ വിളിച്ചും ഭീഷണി മുഴക്കുന്നുണ്ട്. ബാലറ്റ് പേപ്പർ വോട്ട് രേഖപ്പെടുത്താതെ തന്നെ കിട്ടണം എന്നാണ് നേതാക്കളുടെ പക്ഷം.കാറ്റഗറി സംഘടനയിൽ നിന്നും മത്സരിക്കുന്ന സ്ഥാനർത്ഥികളുടെ സ്ഥാപനത്തിലെ
ജീവനക്കാരും ഭീഷണി നേരിടുന്നു.ജീവനക്കാരുടെ സമാധാനം തകർക്കുന്ന തരത്തിലുള്ള ഇത്തരം നടപടികളിൽ ജീവനക്കാർ അസംതൃപ്തരാണ്.ഫാസിസത്തിൻ്റെ ഭാഗമാണ് ഇത്തരം ഭീഷണിയെന്നും ജീവനക്കാർ പറയുന്നു. മറ്റാരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് ഫാസിസവും. അവർ സ്വന്തമായി കാണിച്ചാൽ ജനാധിപത്യവും എന്നതാണ് ഭരണാനുകൂല സംഘടനയുടെ നിലപാട്.
