തിരുവനന്തപുരം: വനിതാ സി.പി.ഒ ലിസ്റ്റിലുള്ള 45 പേർക്ക് അഡ്വൈസ് മെമ്മോ നൽകി സർക്കാർ. റാങ്ക് ലിസ്റ്റ് കാലാവധി കഴിയാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് നടപടി. സമരം ചെയ്യുന്ന മൂന്നു പേർക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. പ്രിയ,അഞ്ജലി, അരുണ എന്നിവർക്ക് ആണ് മെമ്മോ ലഭിച്ചത്. കൃത്യമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഉദ്യോഗാര്‍ഥികളെ നിയമിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ഗതികെട്ട് സമരവുമായി യുവതികൾ മുന്നിട്ടിറങ്ങിയത്. ഔദ്യോഗിക ജീവിതം തന്നെ എന്നേക്കുമായി ഇല്ലാതാകുന്ന പ്രായം അധികരിച്ചവര്‍പോലും ഏറെയുണ്ട്. അധികൃതര്‍ അപമാനിക്കുംപോലെ ലിസ്റ്റിലുള്ള എല്ലാവരും ജോലി കിട്ടാത്തതല്ല പ്രശ്നം, മര്യാദയോടെ നിയമനം നടക്കുന്ന ധാരാളം ലിസ്റ്റുകളില്‍ ഇത്തരം സമരംഉണ്ടാകാറില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. ജീവിതത്തിനുവേണ്ടിയുള്ള പോരാട്ടമാണ് നടന്നതെന്ന് സമരക്കാര്‍ പറയുന്നു.
