Home / കണ്ണൂർ വാർത്തകൾ / തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ശാദുലി പള്ളിക്ക് സമീപത്തെ മുതകുട വെളിച്ചെണ്ണ മില്ല് തീപിടിച്ച് പൂർണ്ണമായും കത്തി

തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ശാദുലി പള്ളിക്ക് സമീപത്തെ മുതകുട വെളിച്ചെണ്ണ മില്ല് തീപിടിച്ച് പൂർണ്ണമായും കത്തി

തളിപ്പറമ്പ:തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ശാദുലി പള്ളിക്ക് സമീപത്തെ
മുതകുട വെളിച്ചെണ്ണ മില്ല് തീപിടിച്ച് പൂർണ്ണമായും കത്തി നശിച്ച് കോടികളുടെ നഷ്ടം .ബുധനാഴ്ച പുലർച്ചെ 3 മണിയോടെയാണ് സംഭവംവിവരമറിഞ്ഞ് തളിപ്പറമ്പ് ഫയർ ആൻറ് റസ്ക്യു സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി,
ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ
കെ വി സഹദേവൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും,പയ്യന്നൂർ, കണ്ണൂർ, മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നും ഓരോ യൂണിറ്റും എത്തിയാണ് തീഅണച്ചത് .ആറ് യൂണിറ്റ് മുപ്പതോളം ടാങ്ക് വെള്ളം എത്തിച്ചാണ്
തീയണച്ചത്.

പട്ടുവം മുതുകുട സ്വദേശിയും ഇപ്പോൾ പുഷ്പഗിരി നന്മ ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന
യു എംമുഹമ്മദ് കുഞ്ഞി ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് .Sൺ കണക്കിന് കൊപ്ര, വലിയ ടാങ്കിലും കന്നാസുകളിലും സൂക്ഷിച്ച രണ്ടായിരത്തിലധികം ലിറ്റർ വെളിച്ചണ്ണയും, പിണ്ണാക്കും,
പച്ചതേങ്ങയും യും ,ഡയർ
മെഷീനും,
എക്സ്പെൻമെഷീനും,

WhatsApp-Image-2025-04-16-at-21.59.14-2-300x169 തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ശാദുലി പള്ളിക്ക് സമീപത്തെ  മുതകുട വെളിച്ചെണ്ണ മില്ല്  തീപിടിച്ച് പൂർണ്ണമായും കത്തി
ഫിൽഡട്ടറുംഉൾപ്പെടെ സകലതും കത്തിനശിച്ചു .പത്ത് മുറികളുള്ള മില്ലിലെ ഒമ്പത് മുറികളും പൂർണ്ണമായും കത്തിനശിച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നറിയുന്നു .തളിപ്പറമ്പ് പോലിസ് പ്രിൻസിപ്പൽ എസ് ഐ : ദിനേശൻ
കെതേരിയുടെ നേതൃത്വത്തിൽ പോലിസും സ്ഥലത്തെത്തിയിരുന്നു .സി പി എം സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ്
എം എൽ എ യുമായ എം വി ഗോവിന്ദൻ , സംസ്ഥാന സെക്രട്ടരിയേറ്റ് അംഗം എം വി ജയരാജൻ,
തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
പി പി
മുഹമ്മദ് നിസാർ, കൗൺസിലർമാരായ
പി സി നസീർ, കൊടിയിൽ സലിം ,
തളിപ്പറമ്പ മർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസ്, സെക്രട്ടരി
വി താജുദ്ധീൻ എന്നിവരും സ്ഥലം സന്ദർശിച്ചു .