Home / Trending / വഖഫ് നിയമത്തിലൂടെ മുനമ്പം പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന ബി ജെ പി യുടെ അവകാശവാദം സോപ്പ് കുമിളപോലെ ബിനോയ് വിശ്വം

വഖഫ് നിയമത്തിലൂടെ മുനമ്പം പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന ബി ജെ പി യുടെ അവകാശവാദം സോപ്പ് കുമിളപോലെ ബിനോയ് വിശ്വം

വഖഫ് നിയമത്തിലൂടെ മുനമ്പം പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന ബി ജെ പി യുടെ അവകാശവാദം സോപ്പ് കുമിളപോലെ പൊട്ടിപോയിരിക്കുന്നു. ബി ജെ പി യുടെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു തന്നെയാണ് ആ കുമിള സത്യത്തിന്റെ സൂചി കൊണ്ട് പൊട്ടിച്ചത്. ക്രിസ്ത്യന്‍ മതവിഭാഗത്തെ കണ്ണുകെട്ടി കളിപ്പിക്കാന്‍ വഖഫ് നിയമത്തിന്റെ പേരില്‍ തന്ത്രങ്ങള്‍ മെനഞ്ഞ നരേന്ദ്ര മോദിയും അമിത് ഷായുമാണ് ഈ കൊടും വഞ്ചനയുടെ കാര്യസ്ഥന്മാര്‍. അവര്‍ ഒരുക്കിയ കെണിയിലേക്ക് ക്രിസ്തീയ മതവിശ്വാസികളെ ആട്ടി തെളിയിക്കാന്‍ ശ്രമിച്ച ബിഷപ്പുമാര്‍ ഈ വഞ്ചനയ്ക്ക് അറിഞ്ഞോ അറിയാതെയോ കുടപിടിച്ചു.
ഈ പാപത്തിന്റെ പേരില്‍ വിശ്വാസികളുടെ മുമ്പില്‍ അവര്‍ കുമ്പസരിക്കുമോ.