Home / Kerala News / കെ.പി.എ.സി സുലോചന സ്മാരക അവാർഡ് ചുനക്കര ജനാർദ്ദനൻ നായർക്ക്

കെ.പി.എ.സി സുലോചന സ്മാരക അവാർഡ് ചുനക്കര ജനാർദ്ദനൻ നായർക്ക്

കായംകുളം..ഈ വർഷത്തെ കെ.പി.എ.സി സുലോചന സ്മാരക അവാർഡ് പ്രഭാഷകൻ, അധ്യാപകൻ, പത്രാധിപർ എന്നീ നിലകളിൽ കലാ – സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ചുനക്കര ജനാർദ്ദനൻ നായർക്ക്. കെ.പി.എ.സി സുലോചനയുടെ ഇരുപതാം ചരമവാർഷിക ദിനമായ ഏപ്രിൽ 17 – ന് സംസ്കാര മ്യൂസിക്ക് അക്കാദമി അങ്കണത്തിൽ വൈകുന്നേരം 4.00 മണിക്ക് നടക്കുന്ന കെ.പി.എ.സി സുലോചന അനുസ്മരണ സമ്മേളനത്തിൽ കൃഷി വകുപ്പുമന്ത്രി പി. പ്രസാദ് അവാർഡ് സമ്മാനിക്കും. അഡ്വ. യു. പ്രതിഭ എം.എൽ.എ വിശിഷ്ടാതിഥി ആയിരിക്കും. ഫ്രാൻസിസ്.ടി. മാവേലിക്കര, പി. കലേശൻ, പ്രേംജിത്ത് കായംകുളം, അഡ്വ . എ. ഷാജഹാൻ, ജെ . ആദർശ്, എൻ. ബാബുക്കുട്ടൻ (ഡി വൈസ്പി), ബി. അബിൻഷാ, അഡ്വ.സി. എ. അരുൺകുമാർ, പുതുപ്പള്ളി സെയ്ത്, ഹരികുമാർ കൊട്ടാരം , സന്തോഷ് കണിയാമ്പറമ്പിൽ, ബിനു അശോക്, ബിജു രാമചന്ദ്രൻ, ആർ. മധു, കെ. മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിക്കും. വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള കെ.പി. എ. സി. സുലോചന ഫണ്ട് കൃഷി വകുപ്പുമന്ത്രി ഏറ്റുവാങ്ങും. സിനിമാ-നാടക ഗാനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഗാനാഞ്ജലിയും ഉണ്ടായിരിക്കും.