പെരുമ്പുഴ:പുനുക്കന്നൂർ 878 ശ്രീരാമ വിലാസം NSS കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽNSS ആഹ്വാനം ചെയ്ത ലഹരി വിരുദ്ധ ദിനം ആചരിച്ചു.
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
NSS കൊല്ലം യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി അംഗം പ്രൊഫ ജി. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.
കണ്ടറ MLA .PC വിഷ്ണുനാഥ് മുഖ്യ പ്രഭാഷണം നടത്തി.
ഇളമ്പള്ളൂർ കുടുബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ സ്മിത.ബി.എസ്. എക്സൈസ് അസി. ഇൻസ്പെക്ടർ . ബിജു മോൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. കരയോഗം പ്രസിഡൻ്റ് അപ്പുകുട്ടൻ പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ് കെ.ബി മുരളീകൃഷ്ണൻ , വാർഡ് മെമ്പർ ജലജാ ഗോപൻ,കര യോഗം സെക്രട്ടറി ഡി ബാബു പിള്ള, കെ.ആർ ബിജു , കരയോഗം ട്രഷറർ സി. സുദർശനൻ പിള്ള ദേശസേവിനി കലാ സമിതി പ്രസിഡൻ്റ് സുജിത് എന്നിവർ പ്രസംഗിച്ചു.
