Home / Travel / ടി.ടി ഇ യെ യാത്രക്കാരൻ മർദ്ദിച്ചു.

ടി.ടി ഇ യെ യാത്രക്കാരൻ മർദ്ദിച്ചു.

പാറശ്ശാല: ട്രയിൻ ടിക്കറ്റ് ചോദിച്ചതിനാൽ യാത്രക്കാരൻ ടി.ടി ഇ യെ മർദ്ദിച്ചു. കന്യാകുമാരി ഐലൻ്റ് എക്സ്പ്രസിൽ പാറശ്ശാലയ്ക്കും നെയ്യാറ്റിൻകരയ്ക്കും ഇടയിൽ സംഭവം. മർദ്ദനമേറ്റടി.ടി ഇ ജയേഷിനെ ആശുപതിയിൽ പ്രവേശിപ്പിച്ചു മർദ്ദിച്ച രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ജയേഷ് പേട്ടയിലുള്ള റയിൽവേ ആശുപത്രിയിൽ ചികിൽസയിലാണ്. ജനറൽ ടിക്കറ്റ് എടുത്ത് രതീഷും ഭാര്യയും കുട്ടിയും സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് പ്രശ്ന കാരണം. ഇന്ന് ഉച്ചയ്ക്ക് 2.30 ന് സംഭവം നടന്നത്.