അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ, സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുകാന്ത് സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തി പേട്ട പൊലീസാണ് സുകാന്തിനെതിരെ കേസെടുത്തത്.കേസ് ഈ മാസം പത്തിന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. സുകാന്ത് മകളെ ലൈംഗീക ചൂഷണത്തിരയാക്കിയെന്ന പിതാവിന്റെ പരാതിയിലാണ് ബലാത്സംഗത്തിന് കേസെടുത്തത്.യുവതി മരിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും കേസ് എടുത്തതല്ലാതെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.പ്രതിക്കെതിരെ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും അടക്കം കുറ്റങ്ങൾ ചുമത്തിയതായി പ്രോസിക്യൂഷൻ അറിയിച്ചു. പ്രതി പെൺകിട്ടയെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നും പ്രോസിക്യൂഷൻ അറിയിച്ചു. പെൺകുട്ടിയുടെ പിതാവിനെ കേസില്‍ കക്ഷിചേരാന്‍ കോടതി അനുവദിച്ചുഅപകടം മണത്ത് സുകാന്ത് കുടുംബവുമായി മുങ്ങുകയും ചെയ്തു. ഇപ്പോള്‍ സുകാന്തിനെ തപ്പി നടക്കുകയാണ് പോലീസ്. രണ്ടു സംഘങ്ങളായി സുകാന്തിനെ തിരയുകയാണെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. ഒരു സംഘം കേരളത്തിന് അകത്തും മറ്റൊരു സംഘം മറ്റ് സംസ്ഥാനങ്ങളിലും പരിശോധന നടത്തുകയാണ്. എന്നാല്‍ ഇതുവരേയും ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.
സുകാന്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഐ പാഡ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.്. 3 ലക്ഷത്തിലധികം രൂപ യുവതിയില്‍ നിന്നും സുകന്ത് തട്ടിയിരുന്നു. കൂടാതെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയും ഗര്‍ഭഛിദ്രത്തിന് വിധേയ ആക്കുകയും ചെയ്തു. ഇയാളെ പിടികൂടി ചോദ്യം ചെയ്താലേ കൂടുതല്‍ വ്യക്തത വരികയുള്ളൂ. ഇപ്പോള്‍ ഡിസിപിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അന്വേഷണം നടക്കുന്നത്.സംഭവം നടന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും പോലീസ് നിസ്സംഗത എന്തിനു വേണ്ടിയാണ് എന്ന് ആർക്കും മനസ്സിലാകുന്നില്ല.
