Home / Kerala News / Thiruvananthapuram / ജോയിൻ്റ് കൗൺസിൽ തിരു.നോർത്ത് ജില്ലയെ നയിക്കാൻ സതീഷ് കണ്ടലയും ആർ.എസ് സജീവും.

ജോയിൻ്റ് കൗൺസിൽ തിരു.നോർത്ത് ജില്ലയെ നയിക്കാൻ സതീഷ് കണ്ടലയും ആർ.എസ് സജീവും.

വർക്കല : ജോയിന്റ് കൗൺസിൽ ദ്വിദിന ജില്ലാ സമ്മേളനത്തിന് ആവേശോജ്ജ്വല സമാപനം. വർക്കല വർഷമേഘ ആഡിറ്റോറിയത്തിൽ (വിആർ ബീനാമോൾ നഗർ) നടന്ന പ്രതിനിധി സമ്മേളനം മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ലാ പ്രസിഡന്റ് ആർഎസ് സജീവ് അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ ചെയർമാൻ കെപി ഗോപകുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എംഎസ് സുഗൈദകുമാരി, വൈസ് ചെയർമാൻ
വിസി ജയപ്രകാശ്, സംസ്ഥാന സെക്രട്ടറിമാരായ എസ് സജീവ്, എംഎം നജീം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ബാലകൃഷ്ണൻ, ബീന ഭദ്രൻ, ആർ സിന്ധു, വികെ മധു, ആർ സരിത, റ്റി അജികുമാർ, തിരു. സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി.നമ്പൂതിരി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഗിരീഷ് എം.പിള്ള തുടങ്ങിയവർ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി സതീഷ് കണ്ടല പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സി രാജീവ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പുത്തൻകുന്ന് ബിജു രക്തസാക്ഷി പ്രമേയവും, മഞ്ജുകുമാരി അനുശോചന പ്രമേയവും അവതരിപ്പിച്ചു . ഔദ്യോഗിക പ്രമേയം ദേവികൃഷ്ണ എസ്, ക്രെഡൻഷ്യൽ റിപ്പോർട്ട്‌ വി സന്തോഷ്, നന്ദി പ്രമേയംഡി ബിജിന എന്നിവർ അവതരിപ്പിച്ചു .
ശ്യാംരാജ് നന്ദി പറഞ്ഞു.

WhatsApp-Image-2025-04-09-at-21.42.19-300x300 ജോയിൻ്റ് കൗൺസിൽ തിരു.നോർത്ത് ജില്ലയെ നയിക്കാൻ സതീഷ് കണ്ടലയും ആർ.എസ് സജീവും.
തിരു. നോർത്ത് ജില്ലാ ഭാരവാഹികളായി ആർഎസ് സജീവ് (പ്രസിഡൻ്റ് ), ഗിരീഷ് എം. പിള്ള, സി.രാജീവ്, ഡി ബിജിന (വൈസ് പ്രസിഡന്റുമാർ), സതീഷ് കണ്ടല (സെക്രട്ടറി), വൈ സുൽഫീക്കർ, വി സന്തോഷ്, എസ് ദേവികൃഷ്ണ (ജോയിൻ്റ് സെക്രട്ടറിമാർ), എആർ അരുൺജിത്ത് (ട്രഷറർ)  ജില്ലാ
വനിതാ കമ്മിറ്റി ഭാരവാഹികളായി
ഉഷാകുമാരി കെവി (പ്രസിഡൻ്റ് ), മഞ്ജു കുമാരി (സെക്രട്ടറി) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.