Home / Kerala News / Thiruvananthapuram / രാപ്പകൽ സമരം 51ദിവസം പിന്നിട്ടു . നിരാഹാര സമരം പതിമൂന്നാം ദിവസവും തുടരുകയാണ് .

രാപ്പകൽ സമരം 51ദിവസം പിന്നിട്ടു . നിരാഹാര സമരം പതിമൂന്നാം ദിവസവും തുടരുകയാണ് .

തിരുവനന്തപുരം. സെക്രട്ടറിയേറ്റിന് മുന്നിൽ ആശ ഹെൽത്ത്‌ വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന രാപ്പകൽ സമരം 51ദിവസം പിന്നിട്ടു . നിരാഹാര സമരം പതിമൂന്നാം ദിവസവും തുടരുകയാണ് . ആശമാർ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇന്നലെ സമരവേദിക്ക് മുന്നിൽ നടത്തിയ മുടി മുറിക്കൽ സമരത്തിന് വലിയ പിന്തുണ ആണ് കിട്ടിയത്. സമരത്തെ വിമർശിച്ചു തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്ത് എത്തിയിരുന്നു. സമരം ചെയ്യേണ്ടത് ഡൽഹിയിൽ എന്നായിരുന്നു ഫേസ്ബുക് പോസ്റ്റിൽ ശിവൻകുട്ടി പ്രതികരിച്ചത്. അതേസമയം കോൺഗ്രസ്‌ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം ഫണ്ടിൽ നിന്നും ഓണറേറിയാം കൂട്ടണമെന്ന സർക്കുലർ ഇറക്കിയെങ്കിലും ഇതുവരെ പഞ്ചായത്തുകൾ തീരുമാനം എടുത്തിട്ടില്ല.