Home / Trending / പിണറായി തന്നെ മൂന്നാമതും കേരള മുഖ്യമന്ത്രിയാകും. യു.ഡി എഫ് പ്രതിപക്ഷത്തിരിക്കും. ബി.ജെ പി നില മെച്ചപ്പെടുത്തും. വെള്ളാപ്പള്ളി നടേശൻ.

പിണറായി തന്നെ മൂന്നാമതും കേരള മുഖ്യമന്ത്രിയാകും. യു.ഡി എഫ് പ്രതിപക്ഷത്തിരിക്കും. ബി.ജെ പി നില മെച്ചപ്പെടുത്തും. വെള്ളാപ്പള്ളി നടേശൻ.

കേരളത്തിൽ പിണറായി വിജയൻ തന്നെ മൂന്നാമതും മുഖ്യമന്ത്രിയാകും. പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിഷ്ഠിച്ചാൽ അടിച്ചു പിരിയും. കാരണം അതിൽ പഴുതാരകളും മലമ്പാമ്പുകളും ഉണ്ട്. ഒരു മുത്തുമണി പോലെ കോർത്തിണക്കി കൊണ്ടുപോകാൻ പിണറായിക്ക് ഉള്ള കഴിവ് മറ്റാർക്കുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ തുറന്നു പറച്ചിൽ. കോൺഗ്രസ് രക്ഷപ്പെടില്ല. മുഖ്യമന്ത്രി മോഹികളുടെ എണ്ണം കൂടുതലാണ്. ഒരാൾക്ക് മറ്റൊരാളെ കണ്ടുകൂടാ. ഗ്രൂപ്പിലാണ് കോൺഗ്രസ്. അവസരം കിട്ടിയാൽ മുസ്ലിം ലീഗ് മുഖ്യമന്ത്രിക്കസേര പിടിക്കും. കോൺഗ്രസിൻ്റെ തമ്മിലടിയിൽ കൂടുതൽ സീറ്റ് മുസ്ലിം ലീഗിന് ലഭിച്ചാൽ അവർ മുഖ്യമന്ത്രി കസേരയ്ക്ക് വാദിക്കും. അവർ ഉപമുഖ്യമന്ത്രി പദം വരെ കൈകാര്യം ചെയ്തവരാണ്. എന്നാൽ കോൺഗ്രസിൻ്റെ തമ്മിലടിമൂലം കോൺഗ്രസ് കേരളത്തിൽ ഇല്ലാതാകും. ന്യൂനപക്ഷങ്ങളെ രണ്ടു മുന്നണികളും കൂടുതൽ പ്രീണിപ്പിക്കുന്നതുകൊണ്ടാണ് ഹിന്ദുക്കൾ ബിജെ.പിയിലേക്ക് പോകുന്നത്. ബി.ജെ പി നല്ലതായിട്ടല്ല. വേറെ ഓപ്ഷനില്ല അതാണ് കാരണം. ഇടതുപക്ഷം ഇപ്പോൾ പ്രീണനും നിർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ പി യുടെ പുതിയ പ്രസിഡൻ്റ് ഒരു വ്യവസായി മാത്രമാണ്. അദ്ദേഹത്തിന് ഫീൽഡ് രാഷ്ട്രീയം അറിയില്ല. പക്ഷേ അദ്ദേഹത്തിൻ്റെ കൂടെ നിൽക്കുന്നവർ ഗ്രൂപ്പ് കളിച്ചില്ലെങ്കിൽ കേരളത്തിൽ ബി.ജെ പിക്ക് കൂടുതൽ മുന്നോട്ടു പോകാൻ കഴിയും. വികസനം തൊഴിൽ മാത്രമാണ് അദ്ദേഹത്തിൻ്റെ അജണ്ട മറ്റൊന്നും അദ്ദേഹം ആഗ്രഹിക്കുന്നില്ല. പി. സി ജോർജിനേയോ, ഷോൺ ജോർജിനെയോ കൊണ്ട് കൃസ്ത്യാനികളെ കൂടെ കിട്ടുമെന്ന് ഇവർ കരുതണ്ട.ഇവർ വിചാരിച്ചാൽ ആരെയും കിട്ടില്ല. 44 ലൗ ജിഹാദ് ഉണ്ടെന്നു പറയുന്ന പി.സി ക്ക് അത് തെളിവായി വയ്ക്കാൻ കഴിയുന്നുണ്ടോ. ഹിന്ദുക്കളെ കൂട്ടത്തോടെ കൃസ്ത്യൻ സമൂഹത്തിൻ്റെ ഭാഗമാക്കി മതം മാറ്റുന്നുണ്ടല്ലോ. ഇദ്ദേഹം അതിനെക്കുറിച്ച് വല്ല അഭിപ്രായവും പറയുന്നോ. ഇല്ലല്ലോ.കള്ളം പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണ് പിസി ജോർജ് വാ തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഈഴവർ എല്ലാം കമ്മ്യൂണിസ്റ്റ് കാരാണ് അവർ ചിഹ്നം നോക്കി വോട്ടുചെയ്യും. മറ്റ് സമുദായങ്ങൾ അങ്ങനെയല്ല. വ്യക്തികൾ ആരാന്നു നോക്കി വോട്ടുചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതിപക്ഷ നേതാവിനെക്കുറിച്ച് ലേഖിക ചോദിച്ചപ്പോൾ ‘വി ഡി സതീശന് എന്നെ ഇഷ്ടമല്ല, അതുകൊണ്ട് എനിക്ക് അദ്ദേഹത്തേയും ഇഷ്ടമല്ല.