മൈനാഗപ്പള്ളി:2024-25 വർഷത്തെ കേരള സംഗീത നാടക അക്കാഡമിയുടെ അമച്വർ നാടക മത്സരത്തിൽ പങ്കെടുത്ത മൈനാഗപ്പള്ളി’ജാലകം ജനകീയ നാടകവേദി’ പ്രവർത്തകരെയും, താലൂക്കു വനിതാ വായനാ മത്സര വിജയി ഉദയാ ലൈബ്രറി പ്രവർത്തക പി.എസ്.അജിതയെയും ആദരിച്ചു. ലൈബ്രറി അങ്കണത്തിൽ ലൈബ്രറി പ്രസിഡന്റ് കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത നാടകകൃത്ത് അഡ്വ. മണിലാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെകട്ടറി ബി.സരോജാക്ഷൻ പിള്ള സ്വാഗതം പറഞ്ഞു. വാർഡു മെമ്പർ ഷാജി ചിറക്കുമേൽആശംസാ പ്രസംഗം നടത്തി. നാടക സമിതി ഡയറക്ടറും നാടകകൃത്തും സംവിധായകനുമായ പി.കെ.ശിവൻകുട്ടി മറുപടി പ്രസംഗം നടത്തി. ലൈബ്രറി വനിതാ വിഭാഗം പ്രസിഡന്റ് എസ്.ആർ.ശ്രീകല നന്ദി പറഞ്ഞു. തുടർന്ന് നാടക സമിതി, സാഹിത്യ അക്കാദമി മത്സരത്തിൽ അവതരിപ്പിച്ച ‘വേല’ നാടകത്തിന്റെLCD പ്രദർശനവും ഉണ്ടായിരുന്നു.
