തിരുവനന്തപുരം: നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്ത ചീഫ് സെക്രട്ടറി ശാരദ മുരളീധരന് കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു..
ഈ കാലഘട്ടത്തിലും നിറത്തിന്റെ പേരിൽ വിവേചനവും പരിഹാസവും ഉയർത്തുന്ന ദുഷ്ട മനസ്സുകൾക്കെതിരെ ശക്തമായ പ്രതിഷേധം സമൂഹം ഉയർത്തണമെന്ന് കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് സുധി കുമാറും പ്രസിഡന്റ് അഭിലാഷ് ടികെ യും പ്രസ്താവനയിൽ ആവശ്യപ്പെട്ടു..
ചീഫ് സെക്രട്ടറിക്ക് ഒപ്പമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് സംഘടന ജനറൽ സെക്രട്ടറി എസ്. സുധികുമാറിന്റെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിയെ കണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംഘടന ട്രഷറർ മനുലാൽ ബി എസ്, വൈസ് പ്രസിഡന്റ് ജ്യോതിലക്ഷ്മി സി എസ്, സെക്രട്ടറി അനുപമ എസ്, വനിത സമിതി സെക്രട്ടറി ആശ മധു എന്നിവർ പങ്കെടുത്തു.
