കാസർകോട്:യുവാവിൻ്റെ ലൈംഗികാവയവത്തിൽ നട്ട് ആരോ കുത്തി കയറ്റി, മദ്യ ലഹരിയിൽ ആയിരുന്ന യുവാവ് അറിഞ്ഞില്ല. സ്വയം നട്ട് എടുത്തു മാറ്റാൻ യുവാവ് രണ്ടു ദിവസം ശ്രമിച്ചു ഫലിക്കാതെ വന്നതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തി.നട്ട് നീക്കം ചെയ്യാൻ ആശുപത്രിയിൽ നടത്തിയ ശ്രമങ്ങൾ ഫലിക്കാതെ വന്നതോടെ ഡോക്ടറന്മാർ ഫയർഫോഴ്സിനെ വിളിച്ചു വരുത്തിയത്. അഗ്നിശമന സേനാംഗങ്ങൾ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അർദ്ധരാത്രിയോടെ നട്ട് മുറിച്ചു മാറ്റി.കട്ടർ ഉപയോഗിച്ച് നട്ട് മുറിച്ചു നിക്കുമ്പോൾ ചൂടാകുന്നതിനാൽ ലൈംഗിക അവയവത്തിന് ക്ഷതം ഏൽക്കാനുള്ള സാധ്യത കൂടുതലായിരുന്നു .അതുകൊണ്ടുതന്നെ വെള്ളമൊഴിച്ചു തണുപ്പിച്ച് ഏറെ സമയം എടുത്താണ് നട്ടിന് രണ്ട് ഭാഗവും മുറിച്ചു നീക്കിയത് .കുടുങ്ങിയിട്ട് രണ്ടുദിവസം കഴിഞ്ഞിട്ടുണ്ടാവും എന്ന് അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ പ്രതികരിച്ചു .അഗ്നിശമന സേനാംഗങ്ങൾ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അർദ്ധരാത്രിയോടെ നട്ട് മുറിച്ചു മാറ്റി.വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് 46 കാരൻ്റെ ലൈംഗികാവയവത്തിൽ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് ഇയാൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിയത്.
