Home / Kerala News / Thiruvananthapuram / ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് വി വി രാജേഷിനെതിരെബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിൽ പോസ്റ്റർ

ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് വി വി രാജേഷിനെതിരെബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിൽ പോസ്റ്റർ

തിരുവനന്തപുരം:ബിജെപി ജില്ലാ പ്രസിഡണ്ട് ആയിരുന്ന വി വി രാജേഷിനെതിരെ പോസ്റ്റർ യുദ്ധവുമായി ബിജെപി പ്രതികരണ വേദി രംഗത്ത്.ഇപ്പോഴത്തെ ബിജെപി പ്രസിഡൻറ് രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ആളാണ് രാജേഷ് എന്നാണ് പോസ്റ്ററിൽ പ്രതിപാദിക്കുന്നത്. കഴിഞ്ഞ 15 വർഷത്തെ അദ്ദേഹത്തിൻറെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നുണ്ട്. ബിജെപിയുടെ പുതിയ അധ്യക്ഷൻ വന്നപ്പോൾ കൃത്യമായി ഒരുപാട് പേർക്ക് വേദന ഉണ്ടായെങ്കിലും ആ വേദനയൊക്കെ സഹിച്ചു പുതിയ പ്രസിഡണ്ടിനെ വരവേൽക്കുവാനാണ് എല്ലാവരും ശ്രമിച്ചത് .അതിനിടയിലാണ് ഇത്തരമൊരു ആരോപണവുമായി പ്രതികരണ വേദിയുടെ രംഗപ്രവേശനം.ഇത് തിരുവനന്തപുരം ജില്ലയിൽ ഇപ്പോൾതന്നെ ചർച്ചയായി കഴിഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് രാജേഷിൻ്റെ പ്രതികരണം വന്നിട്ടില്ല.  .ഇന്ന് രാവിലെയാണ് തിരുവനന്തപുരം നഗരത്തിലും ബിജെപി ഓഫീസിനു മുന്നിലും ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.