Home / Kerala News / Thiruvananthapuram / സാമൂഹ്യ പ്രതിബദ്ധയുള്ള ഒരു തലമുറ ഉണ്ടായാൽ മാത്രമേ സുരക്ഷിതമായ സമൂഹത്തെ നിർമ്മിക്കാൻ കഴിയൂ- പി.വിജയൻ ഐ.പി.എസ്

സാമൂഹ്യ പ്രതിബദ്ധയുള്ള ഒരു തലമുറ ഉണ്ടായാൽ മാത്രമേ സുരക്ഷിതമായ സമൂഹത്തെ നിർമ്മിക്കാൻ കഴിയൂ- പി.വിജയൻ ഐ.പി.എസ്

തിരുവനന്തപുരം:കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആനാട് മോഹൻദാസ് എൻജിനീയറിങ് കോളജിൽ സംഘടിപ്പിച്ച സുരക്ഷിത ഭവനം സുരക്ഷിത സമൂഹം എന്ന സംവാദ പരിപാടി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി പി.വിജയൻ ഐ .പി. എസ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ നല്ല രീതിയിൽ സന്തോഷത്തോടെ ജീവിക്കണമെന്നും , ഉയർന്ന സ്ഥാനങ്ങളിൽ എത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ആർ.പ്രശാന്ത്
മോഡറേറ്റർ ആയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ റിപ്പോർട്ടർ കെ.അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി. മോഹൻദാസ് എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ സുരേഷ്ബാബു കെപിഒഎ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി. ചന്ദ്രശേഖരൻ ,തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് കെഎൽ നിഷാന്ത്, ജില്ലാ സെക്രട്ടറി ആർ. കെ ജ്യോതിഷ്, കെ പി എ റൂറൽ ജില്ലാ പ്രസിഡൻ്റ് കൃഷ്ണലാൽ.ജി.എസ് , കെപിഎ ജില്ല നിർവാഹക സമതി അംഗം ഡി.ഗോപകുമാർ എന്നിവർ സംസാരിച്ചു.