Home / Kerala News / Thiruvananthapuram / IB ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മരണകാരണം അന്വേഷിച്ച് പോലീസ്.

IB ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മരണകാരണം അന്വേഷിച്ച് പോലീസ്.

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽ പാളത്തിൽ മൃതദേഹം കിടക്കുന്നത് കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു
ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം തിരുവനന്തപുരം- പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

WhatsApp-Image-2025-03-24-at-23.34.53-1-300x139 IB ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മരണകാരണം അന്വേഷിച്ച് പോലീസ്.സംഭവത്തിൽ പേട്ട പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. കുറച്ചുനാളുകളായി മേഘ മാനസിക ബുദ്ധിമുട്ടുകൾ കാണിച്ചിരുന്നതായി ഐ.ബി ഉദ്യോഗസ്ഥർ പൊലീസിനോട് പറഞ്ഞതായാണ് വിവരം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പാലക്കാട്‌ ജില്ലയിലെ ചിറ്റൂർ ലാന്റ് ട്രിബൂണൽ ഓഫീസിൽ ജോലി ചെയ്യുന്ന ജോയിന്റ് കൗൺസിൽ അംഗം  നിഷാ ചന്ദ്രന്റെ മകളാണ് മേഘ