തളിപ്പറമ്പ:തൻ്റെ ഓട്ടോറിക്ഷയിലെ യാത്രക്കാരൻ ഒരാളെ ക്രൂരമായി വെട്ടിക്കൊന്ന ആളാണെന്ന് അറിഞ്ഞിട്ടും പതറാതെ ഓട്ടോറിക്ഷ പൊലിസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി പൊലിസിനു കൈമാറിയ മോറാഴ കൂളിച്ചാലിലെ കെ വി മനോജ് കുമാറിനെ തേടി അഭിനന്ദന പ്രവാഹം.സഹതാമസക്കാരൻ ഇസ്മയിലിനെ ക്രൂരമായി വെട്ടിക്കൊന്ന് രക്ഷപ്പെടാൻ ശ്രമിച്ച പശ്ചിമബംഗാൾ സ്വദേശി സുജോയ്കുമാർ പിടിയിലാവുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച മനോജ് കുമാറിനെ പാപ്പിനിശേരി കോ-ഓപ്പറേറ്റീവ് കൂളിച്ചാൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.
കൂളിച്ചാലിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികൾ പതിവായി മൊട്ടമ്മൽ ചെമ്മരവയലുകാരൻ കെ വി മനോജ്‌കുമാറിൻ്റെ ഓട്ടോയാണ് യാത്രക്കായി വിളിക്കാറുള്ളത്.കൊല നേരത്തെ ആസൂത്രണം ചെയ്‌ത സുജോയ്മാർ ഞായറാഴ്ച്ച പകൽ തന്നെ മനോജിനെ വിളിച്ച് രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകണമെന്ന് പറഞ്ഞിരുന്നു.രാത്രി എട്ടോടെ പെട്ടെന്ന് സ്റ്റേഷനിലെത്തിക്കണമെന്ന് പറഞ്ഞ് വീണ്ടും സുജോയിയുടെ വിളിയെത്തി.
സുജോയിയെയും കൂട്ടി കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് കൂളിച്ചാലിലെ ദാമോദരൻ ഫോണിലൂടെ കൊലപാതക വിവരം അറിയിച്ചത്.
വളപട്ടണം പോലീസ് സ്റ്റേഷനിലും ദാമോദരൻ വിവരമറിയിച്ചു.വളപട്ടണം സ്റ്റേഷൻ വഴി പോകാനും പെട്ടെന്ന് സ്റ്റേഷനിലേക്ക് ഓട്ടോ കയറ്റാനും മാനോജിന് നിർദേശം ലഭിച്ചു.
സുജോയ്‌കുമാറിന് സംശയം തോന്നാ തിരിക്കാൻ റോഡ് മോശമായതിനാലാണ് വഴി മാറി പോവുന്നതെന്നും പറഞ്ഞു.അപ്പോഴേക്കും സ്റ്റേഷനിൽ പോലീസുകാർ തയ്യാറായി നിന്നിരുന്നു.ഓട്ടോ സ്റ്റേഷൻ കോമ്പൗണ്ടിൽ എത്തിയതോടെ പോലീസുകാർ ഓട്ടോ വളഞ്ഞ്സുജോയ്കുമാറിനെ പിടികൂടുകയും ചെയ്തു.അൽപ്പം വൈകിയിരുന്നെങ്കിൽ സുജോയ്‌മാർ കണ്ണൂർ റെയിൽവേ സ്റ്റേഷൻ വഴി രക്ഷപ്പെടുമായിരുന്നു.
ഈ ശ്രമമാണ് മനോജിൻ്റെ ഇടപെടലിലൂടെ പൊളിഞ്ഞത്.നാട്ടിലേക്ക് പോവാതെ മറ്റെവിടെയെങ്കിലും ഒളിവിൽ പോകാനായിരുന്നു പ്രതിയുടെ ലക്ഷ്യം.ഇങ്ങനെ സംഭവിച്ചാൽ ഇയാളെ കണ്ടെത്താൻ പോലീസിന് ഏറെ ബുദ്ധിമുട്ടേണ്ടിവരുരുന്നു.സംഭവത്തെ
തുടർന്ന് മനോജ് കുമാറിന് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനം പ്രവഹിക്കുകയാണ്.പാപ്പിനിശേരി കോ-ഓപ്പറേറ്റീവ് ബേങ്ക് കൂളിച്ചാൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ മനോജിനെ ആദരിച്ചു.ബേന് പ്രസിഡണ്ട്ഇ വി വേണുഗോപാൽ ഉപഹാരം നൽകി.ആന്തൂർ നഗരസഭ കൗൺസിലർ കെ ടി പ്രശോഭ്,
ബേങ്ക് മാനേജർസി അശോക് കുമാർ,ഓട്ടോ ഡ്രൈവർമാർ, പോലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.
രാജൻ തളിപ്പറമ്പ.
